Rapper Vedan Singing In Tamil : കേരളത്തിൽ നിരവധി ആരാധകരുള്ള റാപ്പറാണ് ഹിരൺദാസ് മുരളി എന്ന വേടൻ. പെട്ടന്നാണ് വേടൻ എന്ന പാട്ടുകാരനും പാട്ടുകളും മലയാളികളുടെ മനസ്സിൽ കയറി കൂടിയത്. മൂർച്ചയുള്ള വരികളാണ് വേടന്റെ പാട്ടിലെ പ്രത്യേകത. ഒരു തലമുറയെ ഒന്നാകെ കയ്യിലെടുത്ത റാപ്പറാണ് വേടൻ. മലയാളത്തിൽ ഒരു കോളിളക്കം സൃഷ്‌ടിച്ച വേടൻ ഇനി തരംഗം തീർക്കാൻ പോകുന്നത് തമിഴ് സിനിമയിലാണ്. വിജയ് മിൽട്ടൺ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ വേടൻ കോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്ന വാർത്തയാണ് വരുന്നത്.
മലയാളത്തിന് പുറമെ തമിഴിൽ കോലിളക്കം സൃഷ്ടിക്കാൻ ഒരുങ്ങി വേടൻ
‘പ്രൊഡക്ഷൻ നമ്പർ 5’ എന്ന താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വേടൻ പ്രത്യക്ഷപ്പെടുക. രാജ് തരുണാണ് ചിത്രത്തിലെ നായകൻ. തമിഴ്-തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. റഫ് നോട്ട് പ്രൊഡക്ഷനാണ് നിർമാണം. ഭരത്, സുനിൽ, ആരി അർജുനൻ, അമ്മു അഭിരാമി, കിഷോർ ഡിഎസ്, വിജേത, പ്രസന്ന ബാലചന്ദ്രൻ, ഇമ്മാൻ അണ്ണാച്ചി എന്നിവരും സിനിമയിൽ എത്തുന്നുണ്ട്. റാപ്പർ പാൽ ഡബ്ബയും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2014-ൽ പുറത്തിറങ്ങിയ ഗോലി സോഡാ സിനിമയുമായി ബന്ധപ്പെട്ടതാണ് ഈ പുതിയ പ്രൊജക്റ്റ് എന്നാണ് റിപ്പോർട്ടുകൾ.

വേടൻ കോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ പോകുന്നു..
സിനിമയ്ക്ക് ഗോലി സോഡാ എന്ന രണ്ടാം ഭാഗവും ഗോലി സോഡ: റൈസിംഗ് എന്ന സീരിസും ഉണ്ടായിരുന്നു. ജിയോഹോട്ട്സ്റ്റാറിൽ ആണ് ഈ സീരീസ് റിലീസ് ചെയ്തത്. കേരളക്കര നെഞ്ചിലേറ്റിയ വേടൻ 2020-ലാണ് ആദ്യ ഗാനം പുറത്തിറക്കിയത്. ആദ്യ ഗാനമായ വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസിലൂടെ പ്രശസ്തിയിലേക്ക് ഉയരുന്നത്. മലയാളത്തില്‍ നായാട്ട്, പടവെട്ട്, നരിവേട്ട, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. റാപ്പര്‍ വേടന്റെ ഏറ്റവും ഒടുവിലിറങ്ങിയ റാപ്പ് സോങ് ആണ് ‘മോണ ലോവ. വേടന്റെ ‘വേടന്‍ വിത്ത് വേഡ്’ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പുറത്തിറങ്ങിയത്.

പാട്ടിലെ വരികളോട് ചേര്‍ന്നുനില്‍ക്കുന്ന വിഷ്വലുകളും പാട്ടിനെ മനോഹരമാക്കിയിരുന്നു. പുറത്തിറങ്ങിയ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ആ വീഡിയോ ഏറ്റെടുത്തിരുന്നു. ഹവായ് ദ്വീപിലെ അഞ്ച് അഗ്‌നിപര്‍വതങ്ങളില്‍ ഒന്നാണ് മോണലോവ. വേദന തന്റെ പ്രണയത്തെ ‘മോണോലോവ’ എന്ന അഗ്‌നിപര്‍വതത്തോട് ഉപമിക്കുന്നതാണ് വേടന്റെ വരികള്‍. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ ‘മോണലോവ’യെ വിശേഷിപ്പിച്ചത്. സിനിമകളിൽ മാത്രമല്ല പല വേദികളിലും വേടന്‍ പാടിയിട്ടുണ്ട്. Rapper Vedan Singing In Tamil

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




