റവ കൊണ്ട് വ്യത്യസ്ത രുചിയിൽ ഒരു കെയ്ക്ക്.!! | Rava Cake

rava cake (2)

Rava Cake: ഇന്നത്തെക്കാലത്ത് കെയ്ക്ക് വീട്ടിൽ ഉണ്ടാക്കി കഴിക്കാത്തവർ വളരെ കുറവായിരിക്കും. അതിനാൽ വളരെ എളുപ്പത്തിൽ പെട്ടെന്ന് അധികം സാധനമൊന്നു ആവശ്യമില്ലാതെ ഈ കെയ്ക്ക് തയ്യാറാക്കാം. കടയിൽ നിന്നു വാങ്ങുന്ന അതേ രുചിയിൽ ചായയ്ക്ക് കഴിക്കാനൊക്കെ ഈ ഒരു കെയ്ക്ക് വളരെ രുചികരവുമായിരിക്കും. അപ്പോൾ വേണ്ട ചേരുവകൾ നോക്കാം.

മുട്ട – 1 എണ്ണം
റവ – 1/2 കപ്പ്
മൈദ – 1/4 കപ്പ്
വാനില എസൻസ് –
നെയ്യ് – 2 സ്പൂൺ
പാൽ – കാൽ കപ്പ്
പഞ്ചസാര – 1/2 കപ്പ്
ബേക്കിംങ്ങ് പൗഡർ – 1 ടീസ്പൂൺ
ബേക്കിംങ്ങ് സോഡ – 1/4 ടീസ്പൂൺ

cake

അങ്ങനെ നമുക്ക് തയ്യാറാക്കാം. ആദ്യം മിക്സിയുടെ ജാറെടുത്ത് അതിൽ മുട്ട, റവ, മൈദ, നെയ്യ്, പാൽ എന്നിവ ഇട്ടു കൊടുക്കുക. ശേഷം ഇതൊക്കെ ഗ്രൈൻ്റ് ചെയ്തെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം പൊടിച്ചു വച്ച പഞ്ചസാര, വാനില എസൻസ്, ബേക്കിംങ്ങ് പൗഡർ, ബേക്കിംങ്ങ് സോഡ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇനി നമുക്ക് തയ്യാറാക്കിയെടുക്കാം. അതിനു വേണ്ടി ഒരു പാനെടുത്ത്

അതിൽ എണ്ണ തടവികൊടുക്കുക. ശേഷം അതിൽ തയ്യാറാക്കി വച്ച ബേറ്റർ ഒഴിച്ചെടുക്കുക. പിന്നീട് ഗ്യാസിൽ ഉപയോഗിക്കാത്ത തവ വയ്ക്കുക. അതിന് മുകളിൽ ബാറ്ററൊഴിച്ച പാനെടുത്ത് വയ്ക്കുക. ശേഷം അരമണിക്കൂർ മീഡിയം ഫ്ലെയ്മിൽ മൂടിവച്ച് വേവിക്കുക. അരമണിക്കൂർ കഴിഞ്ഞ് തുറന്ന് നോക്കുക. നല്ല രുചികരമായ കെയ്ക്ക് റെഡി. ഇതുപോലെ ഒരു തവണ തയ്യാറാക്കി നോക്കൂ. ആദ്യമായി കെയ്ക്ക് തയ്യാറാക്കി നോക്കാൻ ആഗ്രഹിക്കുന്നവർ ഇതുപോലെ ഒന്ന് ട്രൈ ചെയ്ത് നോക്കു.

0/5 (0 Reviews)

Latest Stories

Leave a Comment