വീട്ടിലുണ്ടാക്കിയ കപ്പലണ്ടി മുട്ടായിക്ക് ഇത്ര രുചിയോ.!! | Kappalandi Mittai Recipe

kapalandi mittayi

Kappalandi Mittai Recipe: കപ്പലണ്ടി മിട്ടായി നാം ചെറുപ്രായം മുതലേ കടയിൽ നിന്ന് വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ ഇപ്പോൾ നാം എല്ലാം വീട്ടിലൊന്ന് പരീക്ഷിച്ചു നോക്കാറുണ്ട്. അങ്ങനെ നമുക്ക് കപ്പലണ്ടി മിട്ടായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. കടയിൽ കിട്ടുന്നതിൻ്റെ ഇരട്ടി രുചിയിൽ. അപ്പോൾ എന്തൊക്കെയാണ് അതിന് വേണ്ടതെന്ന് നോക്കാം.
കപ്പലണ്ടി – 21/4 കപ്പ്
പഞ്ചസാര – 1/4 കപ്പ്
വെള്ളം – 2 ടേബിൾസ്പൂൺ
എണ്ണ – 1 ടീസ്പൂൺ
അപ്പക്കാരം – 1/2 ടീസ്പൂൺ
ഏലക്കായപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ

ഇത്രയും ചേരുവകൾ കൊണ്ട് വേഗത്തിൽ തയ്യാറാക്കിയെടുക്കാം. ആദ്യം തോടില്ലാത്ത കപ്പലണ്ടി എടുക്കുക. ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഓൺ ചെയ്യുക. കടായ് ചൂടായാൽ അതിൽ കപ്പലണ്ടിയിട്ട് കൊടുക്കുക. ശേഷം പച്ചപ്പ് മാറിയോ എന്ന് നോക്കാൻ കഴിച്ചു നോക്കുക. പച്ചപ്പ് മാറിയെന്ന് തോന്നിയാൽ ഇറക്കി വച്ച് ചൂടാറാൻ വയ്ക്കുക. ചൂട് അറിയശേഷം ഒന്ന് മിക്സിയിലിട്ട് ക്രഷ് ചെയ്യുക. അധികം പൊടിഞ്ഞു പോകരുത്. അതിനു ശേഷം ഒരു സ്റ്റീലിൻ്റെ പരന്ന പാത്രമോ, അലൂമിനിയം ഫോയിലോ എടുത്ത് വയ്ക്കുക. കുറച്ച് എണ്ണ തടവുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക.അതിൽ പഞ്ചസാര ചേർത്ത് ഗ്യാസ് ഓണാക്കുക.

peanut candy

ശേഷം 2 ടേബിൾ സ്പൂൺ വെളളം ഒഴിച്ച് ലോ ഫ്ലെയ്മിലിട്ട് ഇളക്കി കൊടുക്കുക. അപ്പോഴേക്കും പഞ്ചസാര ഉരുകി ലൈറ്റ് ബ്രൗൺ കളറായി വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത് അതിൽ അപ്പക്കാരം, ഉപ്പ്, നെയ്യ്, ഏലക്കായ പൊടിച്ചതൊക്കെ ചേർത്ത് മിക്സാക്കുക. ശേഷം ഒന്ന് ചതച്ചെടുത്ത കപ്പലണ്ടി ചേർത്ത് ഇളക്കുക. ഗ്യാസ് ഓണാക്കേണ്ട ആവശ്യമില്ല. നല്ല രീതിയിൽ മിക്സാക്കിയ ശേഷം പാത്രത്തിലോ അലൂമിനിയം ഫോയിലിലോ

മാറ്റി വയ്ക്കുക. ചൂടാറുന്നതിന് മുൻപ് ചപ്പാത്തി കോലെടുത്ത് പരത്തുക. പിന്നീട് ഒരു കത്തിയെടുത്ത് ചതുരഷെയ്പ്പിൽ മുറിച്ചു വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് നോക്കുക. അപ്പോൾ കട്ടിയായിട്ടുണ്ടാവും. പിന്നീട് ഓരോ പീസായി കൈ കൊണ്ട് തന്നെ കട്ട് ചെയ്ത് എടുക്കുക. ഇതു പോലെ നിങ്ങൾ തയ്യാറാക്കി നോക്കൂ. പിന്നെ കടയിൽ നിന്ന് വാങ്ങുന്നത് നിർത്തി നിങ്ങൾ വീട്ടിൽ തന്നെ കപ്പലണ്ടി മുട്ടായി തയ്യാറാക്കിയെടുക്കും.

0/5 (0 Reviews)
---Advertisement---

Leave a Comment