Ravanaprabhu Re Release : തിയേറ്റർ ആളിക്കത്തിക്കാൻ മംഗലശേരി നീലകണ്ഠനും കൂട്ടരും എത്തുന്നു. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k സംവിധാനത്തിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഒക്ടോബർ പത്തിനാണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും വീണ്ടും എത്തുമ്പോൾ ആകാംക്ഷയോടെയാണ് ആരാധകർ അതിനായി കാത്തിരിക്കുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം 2001 ലായിരുന്നു റിലീസ് ചെയ്തത്. എവർക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്.
ഇത് അയാളുടെ കാലമല്ലേ

മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു മോഹൻലാൽ സിനിമയിലെത്തിയത്. മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ കഥാപാത്രങ്ങളാണ്. ഇന്നും ആ കഥാപാത്രങ്ങൾക്ക് ഏറെ ആരാധകരുണ്ട്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാറ്റിനി നൗ എന്ന കമ്പനിയാണ് 4Kഅറ്റ്മോസിൽ എത്തിക്കുന്നത്. വമ്പൻ റിലീസ് തന്നെ സിനിമയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഛോട്ടാ മുംബൈ പോലെ രാവണപ്രഭുവിനും റീ റിലീസിൽ തരംഗമുണ്ടാക്കാൻ സാധിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.
തിയേറ്റർ ആളിക്കത്തിക്കാൻ മംഗലശേരി നീലകണ്ഠനും കൂട്ടരും എത്തുന്നു.

വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ,വിജയരാഘവൻ, എൻ എഫ് വർഗീസ്, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം. തിയേറ്ററിൽ ആവേശമായ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും ഛോട്ടാ മുംബൈ നേടിയത്. 18 വർഷങ്ങൾക്ക് ശേഷം ചിത്രം തിയേറ്ററിലെത്തിയപോൾ ആരാധകരുടെ ഒരു ആവേശമായിരുന്നു ഉണ്ടാക്കിയത്.

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ചിത്രത്തിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ, സായ് കുമാർ, രാജൻ പി ദേവ്, വിനായകൻ, മണിയൻപിള്ള രാജു, മല്ലിക സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, കൊച്ചിൻ ഹനീഫ, ഭീമൻ രഘു, വിജയരാഘവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു. Ravanaprabhu Re Release
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




