Sarvam Maaya : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നിവിൻ പൊളി ആരാധകരുടെ സ്വപ്ന സാക്ഷാത്കാര നിമിഷം വന്നെത്തിയിരിക്കുകയാണ്. നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ മികച്ച പ്രതികരണമാണ് നേടുന്നത്. നടൻ തിരിച്ചു വന്നെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. നിവിൻ പോളിയുടെ തിരിച്ചുവരവാണ് സിനിമയെന്നും നടൻ കലക്കിയെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. അജു വർഗീസ് നിവിൻ പൊളി കോംബോ എന്നത്തേയും പോലെ മികച്ചതായി എന്നാണ് അഭിപ്രായം.

നിവിൻ പോളിയുടെ തിരിച്ചുവരവ്
ഇപ്പോഴിതാ സിനിമയുടെ വിജയത്തിനു പിന്നാലെ അജു വർഗീസ് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. നിവിൻ പോളിയെ കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകുന്ന ചിത്രമാണ് അജു പങ്കുവച്ചത്. പ്രേക്ഷകർ കാത്തിരുന്ന ഇരുവരുടെയും തിരിച്ചു വരവ് ആഘോഷിക്കുകയാണ് ആരാധകർ. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ.

മികച്ച പ്രതികരണവുമായി സർവം മായ
ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യ പകുതിയും ഇമോഷണലും, രണ്ടാം പകുതിയാണ് ഫീൽ ഗുഡ്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്.

സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത് എ പി ഇന്റർനാഷണൽ ആണ്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്. സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിചിരിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം. ജസ്റ്റിൻ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം പകർന്നിരിക്കുന്നത്. Sarvam Maaya
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




