sarvam maya collection : നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ മായാജാലം തീർക്കുകയാണ്. ആരാധകർ ഏറെ കാത്തിരുന്ന സിനിമയാണിത്. ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോളിതാ ആഗോള ബോക്സ് ഓഫീസിൽ സിനിമ 100 കോടി പിന്നിട്ടിരിക്കുകയാണ്. നിവിന്റെ ആദ്യ 100 കോടി സിനിമയാണിത്. യാധൊരു വിധ പ്രമോഷനോ മറ്റോ ഇല്ലാതെ തന്നെ ക്രിസ്തുമസ് കലക്കിയിരിക്കുകയാണ് ചിത്രം.

ജീവിതത്തിലെ ഏറ്റവും മോശം നേരത്തിനു ശേഷം നല്ല നേരം വരും;
എന്നാൽ സർവ്വം മായയ്ക്കും മുൻപ് 100 കോടി നേടേണ്ട നടനായിരുന്നു നിവിൻ. അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ പ്രേമം നിവിന്റെ കരിയർ മാറ്റിമറിച്ച സിനിമയാണ്. സിനിമയിലെ നിവിന്റെ ജോർജ് എന്ന വേഷവും സായ് പല്ലവിയുടെ മലർ മിസ്സുമെല്ലാം ഇന്നും ജനഹൃദയങ്ങളിൽ ഉണ്ട്. തമിഴ്‌നാട്ടിൽ ഉൾപ്പെടെ മികച്ച പ്രതികരണമാണ് സിനിമക്ക് അന്ന് ലഭിച്ചിരുന്നത്. എന്നാൽ തിയേറ്ററിൽ പ്രദർശനം തുടരവേ സിനിമയുടെ സെൻസർ കോപ്പി ചോരുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

വിജയ കുതിപ്പുമായി സർവം മായ.
ഇത് സിനിമയുടെ കളക്ഷനെ പ്രതികൂലമായി ബാധിച്ചിരുന്നു. 72 കോടി ആയിരുന്നു പ്രേമത്തിന്റെ ആഗോള ഫൈനൽ കളക്ഷൻ. അന്ന് സെൻസർ കോപ്പി ഇറങ്ങിയില്ലായിരുന്നു എങ്കിൽ മലയാളത്തിലെ ആദ്യത്തെ 100 കോടി 2015 ൽ നിവിൻ പോളി തൂക്കിയേനെ എന്നാണ് പ്രേക്ഷകർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയിരിക്കുന്നത്.

മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസോടെയാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ ഗംഭീരമെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നുമാണ് കമന്റുകൾ. സിനിമയുടെ ആദ്യ പകുതിയും ഇമോഷണലും, രണ്ടാം പകുതി ഫീൽ ഗുഡുമാണ്. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ.sarvam maya collection
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




