Sathyan Anthikad Movie Updates : മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് മോഹൻലാൽ. മോഹൻലാൽ ജഗതി, ശ്രീനിവാസൻ മോഹൻലാൽ കോമ്പോ മലയാളികൾക്ക് ഇന്നും മറക്കാൻ സാധിക്കാത്തതാണ്. ഇപ്പോളിതാ സംവിധായകൻ സത്യൻ അന്തിക്കാട് തുറന്നു പറച്ചിൽ നടത്തിരിക്കുകയാണ്. മോഹൻലാലും യുവനടൻ സംഗീത് പ്രതാപും ഒരുമിച്ചുള്ള കൂട്ടുക്കെട്ട് പഴയ മോഹൻലാൽ-ശ്രീനിവാസൻ, മോഹൻലാൽ ജഗതി കൂട്ടുക്കെട്ടുകളെ പോലെയാണെന്നാണ് സംവിധായകൻ പറഞ്ഞത്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തികാട് സംവിധാനം ചെയ്യുന്ന ഹൃദയ പൂർവം എന്ന ചിത്രത്തിന്റെ വിശേഷം പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
സംഗീതും മോഹൻലാലും ശ്രീനിവാസൻ മോഹൻലാൽ കൂട്ടുകെട്ട് പോലെ
‘സംഗീത് പ്രതാപ് സിനിമയിലെ വലിയൊരു ഘടകമാണ്. മോഹൻലാൽ – ശ്രീനിവാസൻ, അല്ലെങ്കിൽ മോഹൻലാൽ – ജഗതി ശ്രീകുമാർ എന്നൊക്കെ പറയുന്ന കോമ്പിനേഷൻസ് ഉണ്ടായത് പോലെ രണ്ട് തലമുറകളുടെ സംഗമമായി കണക്കാക്കാം ഇത്. രണ്ട് പേരും കോമ്പിനേഷൻ സീനുകളിൽ രസമുള്ള ആളുകളാണ്. ഭയങ്കര ഹ്യൂമർ ആണ് ഇവർ കൂടിചേർന്നാൽ. ഓണത്തിന് ആളുകൾ വരുന്നത് സിനിമ കണ്ട് ആസ്വദിക്കാനാണല്ലോ. ആവശ്യത്തിൽ കൂടുതൽ വയലൻസോ ഒന്നുമില്ലാതെ വളരെ സിംപിൾ ആയ ഒരു കഥ മനോഹരമായാണ് അവതരിപ്പിക്കുന്നത്. ബാക്കി നമുക്ക് നോക്കാം’ എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.

സംവിധായകൻ സത്യൻ അന്തികാട്
ഇരുവരും തമ്മിലുള്ള ഹ്യൂമർ മികച്ച രീതിയിൽ വർക്കായെന്നും ഓണത്തിന് എല്ലാവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയമെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ കയറിയ നടനാണ് സന്ദീപ് പ്രതാപ്. ചെയ്ത വേഷങ്ങളെല്ലാം വളരെ മനോരമായാണ് പ്രേക്ഷകരിൽ എത്തിയത്. അതിനാൽ തന്നെ പ്രായ ഭേദമില്ലാതെ എല്ലാ പ്രേക്ഷകർക്കും സംഗീതിനെ ഇഷ്ടമാണ് എന്നതാണ് പ്രത്യേകത. പ്രേമലു, തുടരും, സൂപ്പർ ശരണ്യ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂർവ്വത്തിനുണ്ട്. അഖിൽ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആണ്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനവും നിർവഹിക്കുന്നത്.. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. Sathyan Anthikad Movie Updates

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.