എന്റെ പ്രിയപ്പെട്ട നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെ പിറന്നാളാണിന്ന്; വേദന ജനകമായ കുറിപ്പ് പങ്കുവച്ച് സീമ ജി നായർ !! |seema-g-nair-remembering-actress-saranya

seema-g-nair-remembering-actress-saranya

seema-g-nair-remembering-actress-saranya :ശരണ്യ ശശിയുടെ പിറന്നാൾ ദിനത്തിൽ വേതന ജനകമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സീമ ജി നായർ. എന്റെ പ്രിയപ്പെട്ട നക്ഷത്രക്കണ്ണുള്ള രാജകുമാരി എന്ന് തുടങ്ങുന്ന വരിയോടെയാണ് കുറിപ്പ് തുടങ്ങുന്നത്. എന്റെ പ്രിയപ്പെട്ട നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെ പിറന്നാൾ ആണ് ഇന്ന് . അവൾ ഇപ്പോൾ സ്വർഗത്തിൽ ആഘോഷത്തിരക്കിൽ ആയിരിക്കും. ഭൂമിയിൽ അവളുടെ അവസാന പിറന്നാൾ ഞാനും, അവളുടെ അമ്മയും മത്സരിചാണ് ആഘോഷിച്ചത്. ശാരുവിന്റെ വിടപറയൽ പെട്ടെന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.

എന്റെ പ്രിയപ്പെട്ട നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെ പിറന്നാളാണിന്ന്

ദേവുവിനെ കൊണ്ട് സ്പെഷ്യൽ കേക്കുണ്ടാക്കി അതും കൊണ്ട് ഞങ്ങൾ എല്ലാരും കൂടി തിരുവനന്തപുരത്തിനു പോയിരുന്നു. രാജകുമാരിയെ പോലുള്ള കേക്ക് അതിമനോഹരമായിരുന്നു. അവളെ രാജകുമാരിയെപ്പോലെ ഒരുക്കിയായിരുന്നു അന്നത്തെ കേക്ക് കട്ടിങ്. എന്റെ ജീവിതത്തിൽ 24 മണിക്കൂറും നീയും നിന്റെ ഓർമകളുമാണ്. എങ്ങനെ കറങ്ങി വന്നാലും നിന്നിലേ അത് അതവസാനിക്കൂ. സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയായിരുന്നു ശരണ്യ ശശി. 2021 ഓഗസ്റ്റ് ഒമ്പതിനാണ് ശരണ്യ മരണപ്പെടുന്നത്. ട്യൂമർ ബാധിതയായിരുന്നു ശരണ്യ.

seema saranya 11zon

വേദന ജനകമായ കുറിപ്പ് പങ്കുവച്ച് സീമ ജി നായർ

സുഹൃത്തും നടിയുമായ സീമ ജി നായരായിരുന്നു അസുഖകാലത്ത് അവർക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നത്. ശരണ്യയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ഫെയ്സ്ബുക്കിൽ ഹൃദയഭേദക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സീമ. ശരണ്യയുടെ ഓരോ വിശേഷങ്ങളും സീമ ജി നായർ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു. ശരണ്യയുടെ വിയോഗവാർത്തയും സങ്കടത്തോടെ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. തന്റെ ഉള്ള് പൊള്ളുന്നുണ്ടെന്നും തനിക്ക് ഏറെ ആഘാതമാണ് ഈ വേർപിരിയലെന്നും സീമ അന്ന് പറഞ്ഞിരുന്നു.

മാർച്ച് 13 ന് ആറ്റുകാൽ പൊങ്കാല ആയിരുന്നു എന്നും തുടങ്ങിയ വിവരങ്ങളും സീമ ജി നായർ കുറിച്ചിട്ടുണ്ട്. പണ്ട് നമ്മൾ പൊങ്കാല ഇട്ട അതെ സ്ഥലത്താണ് ഇത്തവണയും പൊങ്കാല ഇട്ടത്. പൊങ്കാലയും നിൻ്റെ പിറന്നാളും അടുത്തടുത്ത ദിവസങ്ങളിൽ ആണ് വന്നിട്ടുള്ളത്. ആരെവിടെ കണ്ടാലും ആദ്യംഎന്നോട് ചോദിക്കുന്നതു നിന്നെ തന്നെയാണ്. സുഖമായി ഇരിക്കുന്നുവെന്നു ഞാൻ പറയട്ടെ, അങ്ങനെ പറയാം അല്ലെ മുത്തേ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.seema-g-nair-remembering-actress-saranya

saranya 11zon
0/5 (0 Reviews)
---Advertisement---

Leave a Comment