Sivakarthikeyan New Movie Update : വളരെ പെട്ടെന്ന് തമിഴ് സിനിമയിൽ ശ്രദ്ദേയമായ താരമാണ് ശിവകാർത്തികേയൻ. മറെയ്‌ന എന്ന ചിത്രത്തിലോടിയാണ് താരം സിനിമയിലേക്ക് ചുവടുവക്കുന്നത്. തുടർന്ന് ത്രി, കാക്കി സട്ടൈ, നമ്മ വിട്ടുപിള്ളൈ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. നടന്റേതായി അവസാനമിറങ്ങിയ അമരൻ 300 കോടിയാണ് വാരിക്കൂട്ടിയത്. അങ്ങനെ നിരവധി ചിത്രങ്ങൾ പ്രേക്ഷക മനസ്സിൽ കയറിയവയാണ്. ഗുഡ് നൈറ്റ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ പ്രേക്ഷകമനം കവർന്ന വിനായക് ചന്ദ്രശേഖറിനൊപ്പമാണ് ശിവകാർത്തികേയന്റെ അടുത്ത സിനിമയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ശിവകാർത്തികേയൻ ചിത്രം ഒരുങ്ങുന്നു
ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് കൂടുതൽ അപ്ഡേറ്റ് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സംവിധായകൻ വിനായക് ചന്ദ്രശേഖറിന്റെ പിറന്നാൾ. അന്നേ ദിവസം ശിവകാർത്തികേയൻ അദ്ദേഹത്തെ ഓഫീസിലേക്ക് ക്ഷണിക്കുകയൂം ഗിഫ്റ്റ് നൽകുകയും ചെയ്തിരുന്നു. ശിവകാർത്തികേയനൊപ്പമുള്ള ചിത്രം വിനായക് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ സോഷ്യൽ മീഡിയയിൽ ശക്തമായത്.

മലയാളത്തിന്റെ പ്രമുഖ നടനും ഒപ്പം
അതോടൊപ്പം മലയാളത്തിന്റെ മോഹൻലാലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്ന സിനിമയായിരിക്കും. ശിവകാർത്തികേയന്റെ അച്ഛൻ വേഷത്തിലാകും മോഹൻലാൽ എത്തുക എന്നാണ് തമിഴ് ട്രക്കേഴ്സ് സൂചിപ്പിക്കുന്നത്. ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അന്ധകാരം, ടക്കർ തുടങ്ങിയ സിനിമകൾ നിർമിച്ച പാഷൻ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കാനൊരുങ്ങുന്നത്.

എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത മദ്രാസി ആണ് ഇനി പുറത്തിറങ്ങാനുള്ള ശിവകാർത്തികേയൻ ചിത്രം. ചിത്രത്തിൽ ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണ് മദ്രാസി. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയേറ്ററിൽ എത്തും. Sivakarthikeyan New Movie Update

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.