Sreenivasan Passed Away : തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസൻ അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. വിടവാങ്ങിയത് മലയാളസിനിമയുടെ എക്കാലത്തെയും മികച്ച പ്രതിഭ. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിലാണ് അതുല്യ പ്രതിഭ വേഷമിട്ടത്.

നിരവധി സിനിമകൾക്ക് അടിത്തറപാകിയ ആ കലാപ്രതിഭ ഇനിയില്ല
1977ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെയാണ് ശ്രീനിവാസൻ അഭിനയ രംഗത്തേക്ക് വരുന്നത്. തുടർന്ന് 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാ രചിച്ചുകൊണ്ട് തന്റെ കഴിവ് തെളിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് അവതരിപ്പിക്കാൻ ശ്രീനിവാസൻ എന്ന തിരക്കഥ കൃത്തിന് പ്രത്യേക കഴിവ് തന്നെയാണ്. ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് മലയാള പ്രേക്ഷകർക്ക് അദ്ദേഹത്തിലൂടെ ലഭിച്ചത്. 1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ.

നടൻ ശ്രീനിവാസൻ അന്തരിച്ചു.
ഇതോടെ സംവിധാനവും തനിക്ക് വശമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. എങ്കിൽ പോലും അഭിനയത്തിലും തിരക്കഥാ രചനയിലുമായിരുന്ന ശ്രീനിവാസൻ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. ശ്രീനിവാസൻ മോഹൻലാൽ കോമ്പോ പ്രേക്ഷർക്ക് ഏറെ ഇഷ്ടമാണ്. മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തിയ ചിത്രങ്ങളെല്ലാം മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഇരുവരുടേയും. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, വരവേൽപ്പ്, മിഥുനം, ഉദയനാണ് താരം അങനെ ഒത്തിരി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.

സംവിധായകന്മാരായ സത്യൻ അന്തിക്കാടിനും പ്രിയദർശനുമൊപ്പമുള്ള കൂട്ടുകെട്ടുകളും മലയാളിക്ക് പ്രിയമായിരുന്നു. അരം + അരം കിന്നരം, ബോയിങ് ബോയിങ്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി.പി. ബാലഗോപാലൻ എം.എ, നാടോടിക്കാറ്റ്, മകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, മുത്താരംകുന്ന് പി.ഒ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, വരവേൽപ്പ്, അക്കരെ അക്കരെ അക്കരെ, തലയണമന്ത്രം, സന്ദേശം, അഴകിയ രാവണൻ, ചിന്താവിഷ്ടയായ ശ്യാമള, അയാൾ കഥയെഴുതുകയാണ്, കിളിച്ചുണ്ടൻ മാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നത്. Sreenivasan Passed Away
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




