Sunitha Williams Return To Earth After Nine Month : ഒൻപതു മാസമായി ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസിനേയും ബുഷ് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ നാസയും സ്പെയ്സ് എക്സും ചേർന്ന് വിക്ഷേപിച്ച ക്രൂ10 ദൗത്യം ബഹിരാകാശനിലയത്തിലെത്തി. ഞായറാഴ്ചയാണ് ബഹിരാകാശത്തെത്തിയത്. ഒൻപത് മാസം നീണ്ട ബഹിരാകാശ യാത്രക്ക് ശേഷമാണ് ഇരുവരും മടക്ക യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ക്രൂ–10 സംഘം ഡോക്കിംഗ് പൂർത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത്. ഹാൻഡ് ഓവർ ഡ്യൂട്ടികളാണ് നിലവിൽ പുരോഗമിക്കുന്നത്.
ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന സുനിത വില്യംസും ബുഷ് വിൽമോറും ഭൂമിയിലേക്ക് തിരികെ എത്തുന്നു
അതെ സമയം ബഹിരാകാശത്ത് നിന്നും സുനിതയും സംഘവും ഭൂമിയിലേക്ക് എത്തുന്ന അവരുടെ ലൈവ് സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചു. ഐസിസിൽ നിന്നും സ്‌പെസ് എക്‌സ് ക്രൂ–9 മടങ്ങി വരുന്നതിനുള്ള അന്തിമ ഒരുക്കങ്ങൾ മുതലുള്ള കാര്യങ്ങൾ നാളെ രാവിലെ എട്ടര മുതൽ (ഇന്ത്യൻ സമയം ) നാസ സ്ട്രീം ചെയ്യും. സുനിത വില്യംസിനും വിൽ മോറിനുമൊപ്പം നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക് ഹോഗ്, റോസ്‌കോസ്‌മോസ്, ബഹിരാകാശയാത്രികനായ അകൽസാന്ദർ, ഗോർബുണോവ് എന്നിവരും തിരിച്ചെത്തും. ആദ്യ ദിവസത്തെ പ്രവർത്തനത്തിനായി ബഹിരാകാശത്തേക്ക് പോയ സുനിതയും വിൽമോറും ബഹിരാകാശത്തു കുടുങ്ങിയെങ്കിലും കൂടുതൽ പരീക്ഷണങ്ങളിൽ ഇവർ പങ്കാളികളായി.
ക്രൂ10 ദൗത്യം ബഹിരാകാശനിലയത്തിലെത്തി
200 ശാസ്ത്രീയ പരീക്ഷണങ്ങളിലാണ് ഇവർ പങ്കാളികളായത്. മൈക്രോഗ്രാവിറ്റി മനുഷ്യശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കുമെന്ന സുപ്രധാന പഠനവും ഇതിൽ പെടുന്നു. കൂടതെ ബഹിരാകാശ നിലയത്തിൻ്റെ അറ്റകുറ്റപ്പണികളുടെ പരീക്ഷണങ്ങളും പെടുന്നു. ആർട്ടിമിസ് ഉൾപ്പടെയുള്ള നിർണ്ണായക പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന വിവരങ്ങൾ ഇരുവരും കണ്ടെത്തിയെന്ന് നാസ വിശദീകരിച്ചു.ബഹിരാകാശ സഞ്ചാരികളുടെ ആറുമാസമെന്ന പരമാവധി കാലയളവ് സുനിതയും വിൽമോറും മറികടന്നിട്ടുണ്ട്. ബഹിരാകാശ പേടകത്തിൽ സുനിതയുടെയും വിൽമോറിൻ്റെയും മടങ്ങിവരവ് നീണ്ടുനിന്നത് കടുത്ത ആശങ്കയാണ് ഉയർത്തിയത്. സുനിതയുടെ ക്ഷീണിതയായുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ യുഎസിൽ കനത്ത പ്രതിഷേധവും ഉയർന്നിരുന്നു.
ഇരുവരെയും മടക്കി കൊണ്ടുവരുന്നതോടെ നാസയിൽ സ്പെയ്സ് എക്സിൻ്റെ പങ്കാളിത്തവും വർധിക്കുകയാണ്. ബോയിംഗ് പേടകത്തിൻ്റെ സാങ്കേതിക തകരാർ സ്പെയ്സ് എക്സിന് ഗുണമായി എന്നും വിലയിരുത്തലുകളുണ്ട്. നിർണ്ണായ ബഹിരാകാശ നിർമ്മാണങ്ങൾ വിജയകരമായി പൂർത്തിയാക്കാനുള്ള ശേഷി സ്പെയ്സ് എക്സ് കൈവരിച്ചു എന്നാണ് ഇത് തെളിയിക്കുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. Sunitha Williams Return To Earth After Nine Month
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.