Suriya Has Pledged To Support The Educational Expenses Of Mohanraj’s Children : ഏതാനും ദിവസം മുൻപാണ് സ്റ്റണ്ട് മാസ്റ്റർ എസ് മോഹൻരാജ് സിനിമ ചിത്രീകരണത്തിനിടെ മരണപ്പെട്ടത്. പാ രഞ്ജിത് ചിത്രം വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമ ലോകത് ഈ വിഷയം ഏറെ ചർച്ചയായിരുന്നു. സംഘട്ടന കലാകാരൻമാരുടെ സുരക്ഷയെ സംബന്ധിച്ചും ചർച്ചകളുയർന്നു. കാരണം ജീവൻ പണയം വച്ച് നടത്തുന്ന രംഗങ്ങളിൽ അടിപതറിയാൽ നഷ്ടമാകുന്നത് മനുഷ്യ ജീവനാണ്. ഇതിന് പിന്നാലെ ബോളിവുഡിൽ അക്ഷയ് കുമാർ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ഇൻഷുറൻസ് ഉറപ്പാക്കിയിരുന്നു. ഇത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ മോഹൻരാജിന്റെ കുടുംബത്തിന് സഹായം നൽകിയിരിക്കുകയാണ് നടൻമാർ. നടന്മാരായ സൂര്യയും ചിമ്പുവുമാണ് ധനസഹായവുമായി എത്തിയത്. സ്റ്റണ്ട് മാസ്റ്റർ സിൽവയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
തമിഴ്ത സിനിമയിലെ തങ്കം
തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം. മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഫോൺ ചെയ്തത് നടൻ ആര്യയായിരുന്നു. വിജയ് സാർ ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു എന്നും സിൽവ പറഞ്ഞു. വിജയ് സാറിന്റെ മിക്ക ചിത്രങ്ങളിലും മോഹൻരാജ് പ്രവർത്തിച്ചിട്ടുണ്ട്. എസ്ടിആർ സാർ ഫോൺ ചെയ്ത് വിവരം തിരക്കിയിരുന്നു. തൊട്ടടുത്തദിവസം വലിയൊരു സംഖ്യയുടെ ചെക്കുമായി വന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം എന്ന് പറഞ്ഞു. മോഹൻരാജിന്റെ കുട്ടികളുടെ പഠനച്ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് സൂര്യയുടെ മാനേജർ അറിയിച്ചിട്ടുണ്ട് എന്നും സിൽവ സിൽവ പറഞ്ഞു. പാ രഞ്ജിത്ത്-ആര്യ സിനിമയിലെ കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.

മോഹൻരാജിന്റെ മക്കളുടെ പഠന ചിലവ് ഏറ്റെടുത്ത് സൂര്യ
എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെടുകയായിരുന്നു. അതേസമയം സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രമായ കറുപ്പിന്റെ ടീസർ പുറത്തുവിട്ടു. നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. മികച്ച വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ടീസറിന് ലഭിക്കുന്നത്. മാസ് രംഗങ്ങളും ഫൈറ്റ് സീനുകളും പഞ്ച് ഡയലോഗുകളും അടങ്ങിയ ടീസർ നിമിഷനേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ടീസറിലെ സൂര്യയുടെ ഗെറ്റപ്പിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത്. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് വമ്പന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ഏറെ ആവേശത്തോടെയാണ് സൂര്യയുടെ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വ്യത്യസ്തമായ ഒരു മേക്കോവറില്‍ ആണ് തൃഷയും സൂര്യയും എത്തുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി താരനിര കറുപ്പിലുണ്ട്. Suriya Has Pledged To Support The Educational Expenses Of Mohanraj’s Children

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




