ഇത് അയാളുടെ കാലമല്ലേ; തിയേറ്റർ ആളിക്കത്തിക്കാൻ മംഗലശേരി നീലകണ്ഠനും കൂട്ടരും എത്തുന്നു..!! | Ravanaprabhu Re Release
Ravanaprabhu Re Release : തിയേറ്റർ ആളിക്കത്തിക്കാൻ മംഗലശേരി നീലകണ്ഠനും കൂട്ടരും എത്തുന്നു. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k സംവിധാനത്തിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഒക്ടോബർ പത്തിനാണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും വീണ്ടും എത്തുമ്പോൾ ആകാംക്ഷയോടെയാണ് ആരാധകർ അതിനായി കാത്തിരിക്കുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം 2001 ലായിരുന്നു റിലീസ് ചെയ്തത്. എവർക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. ഇത് അയാളുടെ കാലമല്ലേ […]

