തരുൺ മൂർത്തിയെ അഭിനന്ദിച്ച് തമിഴകത്തെ സൂപ്പര്‍താരങ്ങളായ സൂര്യയും കാര്‍ത്തിയും; ചിത്രങ്ങൾ വൈറലാവുന്നു..!! | Tharun Moorthy Meet Actor Surya And Karthik

Tharun Moorthy Meet Actor Surya And Karthik

Tharun Moorthy Meet Actor Surya And Karthik : മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകൾ നേടിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. അടുത്തിടെ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും 200 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. കേരളത്തിൽ നിന്നുമാത്രം 100 കോടി ലഭിക്കുന്ന ചിത്രമായി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം തുടരും മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ കരിയറിലെ മറ്റൊരു വന്‍ ഹിറ്റായി രേഖപ്പെടുത്തുന്ന ചിത്രമായി തുടരും മാറി എന്ന് പറയാം. സിനിമയുടെ വിജയാഘോഷത്തിൻറെ തിരക്കിലാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഇതോടനുബന്ധിച്ച് തരുണ്‍ സോഷ്യല്‍ മീ‍ഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

തരുൺ മൂർത്തിയെ അഭിനന്ദിച്ച് തമിഴകത്തെ സൂപ്പര്‍താരങ്ങളായ സൂര്യയും കാര്‍ത്തിയും

തമിഴകത്തെ സൂപ്പര്‍താരങ്ങളായ സൂര്യയും കാര്‍ത്തിയും തരുണ്‍ മൂര്‍ത്തിയെ കണ്ട് അഭിനന്ദിച്ച കാര്യമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. കുടുംബസമേതമാണ് തരുണ്‍ താരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും സംവിധായകന്‍ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. കാര്‍ത്തിക്കൊപ്പമുള്ള ചിത്രം തരുൺ സ്റ്റോറിയായി ഇട്ടിരുന്നു. അതിനോടൊപ്പം തരുൺ കുറിച്ചത് “കോളിവുഡിലും ‘തുടരും’ തരംഗം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഫാന്‍ ബോയ്‌സിനെ കണക്റ്റ് ചെയ്യുന്നു. എന്നെ ക്ഷണിച്ചതിനും മലയാള സിനിമയോടും ലാല്‍ സാറിനോടുമുള്ള നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ട്” എന്നാണ്.

SURYA 11zon

ചിത്രങ്ങൾ വൈറലാവുന്നു

അതേ സമയം ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ് ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ നേരത്തേ ഇടംപിടിച്ചിരുന്ന ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 100 കോടിയിലധികം ആണ്. ആദ്യമായാണ് ഒരു സിനിമ കേരളത്തില്‍ നിന്ന് മാത്രം 100 കോടി പിന്നിടുന്നത്. ചിത്രം നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് തിയറ്ററുകളില്‍ ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടിക്കറ്റ് വില്‍പ്പനയിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ ആക്കിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം.

THARUN MOORTHI 11zon

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വില്‍ക്കുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡ് ആണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‍സിനെ മറികടന്നാണ് എക്കാലത്തെയും ഈ നേട്ടം ചിത്രം സ്വന്തമാക്കിയത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 43 ലക്ഷം ടിക്കറ്റുകളാണ് മഞ്ഞുമ്മല്‍ ബോയ്സിന് വിറ്റിരുന്നത്. എന്നാൽ തുടരും ഇതിനകം 43.30 ലക്ഷം ടിക്കറ്റുകള്‍ മറികടന്നിട്ടുണ്ട്. എമ്പുരാന്‍ ആണ് ഈ ഓള്‍ ടൈം ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. 37.5 ലക്ഷം ടിക്കറ്റുകളാണ് എമ്പുരാൻ വിറ്റത്. നാലാം സ്ഥാനത്തുള്ള ആവേശം 30 ലക്ഷം ടിക്കറ്റും അഞ്ചാം സ്ഥാനത്തുള്ള ആടുജീവിതം 29.2 ലക്ഷം ടിക്കറ്റുമാണ് വിറ്റിരുന്നത്. Tharun Moorthy Meet Actor Surya And Karthik

MOHANLAL 11zon 1

0/5 (0 Reviews)

Leave a Comment