Tips To Get Sleep At Night: ആരോഗ്യകരമായ ശരീര സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് രാത്രിയിലെ നല്ല ഉറക്കം. നമ്മളിൽ കൂടുതലാളുകളും പലപ്പോഴും ഏറ്റവും അവഗണിക്കുന്ന ഒന്നാണിത്. എല്ലാ രാത്രിയിലും കുറഞ്ഞത് 7മണിക്കൂറെങ്കിലും ഉറങ്ങുവാൻ സാധിക്കുക എന്നത് എല്ലായ്പ്‌പോഴും ഒരുപോലെ സാധ്യമാകുന്ന ഒരു കാര്യമായിരിക്കുകയില്ല. ഉറക്കം ശരിയായില്ലെങ്കിൽ ക്ഷീണം വിട്ടൊഴിയില്ല തന്നെ. ഉറക്കമില്ലായ്മ അനാരോഗ്യം ക്ഷണിച്ചുവരുത്തുകയും ചെയൂം.
ജീവിത തിരക്കുകളിലെ സമയക്കുറവുകൾ കൊണ്ടും മറ്റ് പല പ്രശ്‌നങ്ങൾ കൊണ്ടുമെല്ലാം ഇത്തരം പ്രശ്നങ്ങൾ പതിവാണ്. കിടന്നാലുടനെ അന്നു നടന്ന സംഭവങ്ങളും കഴിഞ്ഞ കാര്യങ്ങളും ചിന്തിക്കുന്നത് നമ്മുടെ ചിന്തയെ ഉണർത്തി ഇരുത്താൻ സഹായിക്കും. അതുകൊണ്ടുതന്നെ അത്തരം ചിന്തകൾ ഒഴിവാക്കുക. ഉറങ്ങാനും ഉണരാനും ഒരു സമയം നിശ്ചയിക്കുക. സമയക്രമം പാലിച്ചാൽ ഉറക്കം താനേ വന്നുകൊള്ളും. മതിയായ ഉറക്കം ലഭിക്കുന്നില്ലല്ലോ എന്ന ആധി ഉറക്കപ്രശ്നങ്ങളെ വർധിപ്പിച്ചേക്കാം.
ഈ തരം ചിന്തകളെ ഒഴിവാക്കാൻ പ്രയാസമാണ്. നിങ്ങൾക്ക് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ വേണമെങ്കിൽ സഹായം തേടാം. ആരോഗ്യം നൽകുന്ന സുഖമായ ഉറക്കം കിട്ടാൻ സഹായിക്കുന്ന മാറ്റങ്ങൾ – വൈകാരികവും സ്വഭാവത്തിൽ വരുത്തേണ്ടതും– വരുത്താൻ അവർ നിങ്ങളെ സഹായിക്കും.ശബ്ദം, വെളിച്ചം, താപനില, ഇവ നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തിയേക്കാം. കിടപ്പുമുറി ശാന്തവും ഇരുട്ടു നിറഞ്ഞതും തണുപ്പുള്ളതും (20 മുതൽ 22 ഡിഗ്രി സെൽഷ്യസ് താപനില) ആണെന്ന് ഉറപ്പു വരുത്തുക.
മറ്റൊരു ഘടകം വെളിച്ചം(light) ആണ്. മെലാടോണിൻ പുറപ്പെടുവിക്കുന്നതിനെ പ്രകാശം ശക്തിയായി പ്രതിരോധിക്കുന്നു, അതുകൊണ്ടു തന്നെ ഉറക്കത്തെയും. പ്രകാശം പുറപ്പെടുവിക്കുന്ന വൈദ്യുതോപകരണങ്ങൾ ഉറങ്ങാൻ കിടക്കും മുൻപ് ഒഴിവാക്കുക. ഈ സൂത്രങ്ങൾ പരീക്ഷിച്ചു നോക്കൂ… സുഖകരമായ ഉറക്കം നിങ്ങളെ തേടിയെത്തും, ഒപ്പം ആരോഗ്യവും.
Anupama is a seasoned content writer with a background in journalism. She has written for various industries, including finance, marketing, and entertainment. Her writing approach is concise, witty, and engaging, with a focus on driving results. When not writing, she enjoys reading and exploring new ideas.
Pingback: അമിത വണ്ണം കുറക്കാം ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിലൂടെ. ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ച