Tovino Thomas ARM Selected For International Film Festival : ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം അജയന്റെ രണ്ടാം മോഷണം 56 മത് ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ തിരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. സിനിമ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് ടൊവിനോ ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സ്പെഷ്യൽ ജൂറി പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് എ ആർ എം
മൂന്ന് കാലഘട്ടത്തിന്റെ കഥപറഞ്ഞ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സിനിമ പോലെ തന്നെ ചിത്രത്തിലെ സോങ്ങും ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇൻഡ്യൻ പനോരമ വിഭാഗത്തിൽ നവാഗത സംവിധായകനുള്ള ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ചിത്രം. ഇതേ വിഭാഗത്തിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സിനിമകളുടെ കൂട്ടത്തിൽ ഇടം പിടിച്ച ഒരേയൊരു മലയാള ചിത്രമാണ് ARM. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്.

തുടരും സിനിമയ്ക്കൊപ്പം അജയന്റെ രണ്ടാം മോഷണവും.
കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിലും മൂന്നു അവാർഡുകളുമായി എ ആർ എം തിളങ്ങിയിരുന്നു. ചിത്രത്തിൽ മൂന്ന് റോളുകളിലായി വ്യത്യസ്ത വേഷത്തിൽ ടൊവിനോ എത്തിയത്. ഇതിൽ മണിയൻ വേഷമാണ് ഏറെ ശ്രദ്ധ നേടിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് എ ആർ എം നിർമ്മിച്ചത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്നതാണ് ചിത്രം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് തിയേറ്ററുകളിൽ എത്തിയത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. സുജിത് നമ്പ്യാരുടേതാണ് തിരക്കഥ. അതേസമയം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ സിനിമയും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് ആണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. Tovino Thomas ARM Selected For International Film Festival
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




