Udayananu Tharam Re Release : ചോട്ടാ മുംബൈ എന്ന ഹിറ്റ് ചിത്രത്തിന്റെ റീ റിലീസിന് ശേഷം റോഷൻ ആൻഡ്രൂസ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം’ റീ റിലീസിനെത്തുകയാണ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഉദയനാണ് താരം. മോഹൻലാലിനൊപ്പം ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇവർ ഗ്രീൻ കോംബോ ഒന്നിച്ച ചിത്രം എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തില്‍ മീനയായിരുന്നു നായിക.
ഉദയഭാനുവും സരോജ്‌കുമാറും തിയേറ്ററുകളിലേക്ക്
ഉദയഭാനുവിന്റെയും സരോജ്‌കുമാർ എന്ന രാജപ്പന്റെയും ജീവിതം ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ റോഷൻ ആൻഡ്രൂസിന് സാധിച്ചിട്ടുണ്ട്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ സിനിമ 20 വർഷത്തിന് ശേഷമാണ് റീ റിലീസ് ചെയ്യുന്നത്. ജൂലൈ 18 ന് സിനിമ തിയേറ്ററുകളിൽ എത്തും. റീ റിലീസിന് മുന്നോടിയായി ചിത്രത്തിലെ ‘കരളേ കരളിന്റെ കരളേ’ എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അന്നും ഇന്നും മലയാളികൾ പാടിനടക്കുന്ന പാട്ടാണിത്. കൈതപ്രമാണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്.

ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുന്നു
വിനീത് ശ്രീനിവാസന്‍ റിമി ടോമി എന്നിവര്‍ ആലപിച്ച പാട്ടിന്റെ സംവിധാനം ദീപക് ദേവ് ആണ്. മീന, മുകേഷ്, ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, സലിം കുമാർ എന്നിവരായിരുന്നു സിനിമയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ജഗതി ശ്രീകുമാര്‍ പച്ചാളം ഭാസിയായുള്ള തകര്‍പ്പന്‍ പ്രകടനം ഏറെ ശ്രദ്ദേയമായിരുന്നു. ശ്രീനിവാസന്റേതായിരുന്നു കഥയും തിരക്കഥയും. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിലെ കോമഡി രംഗങ്ങളും പാട്ടുകളും ഇന്നും ജനപ്രിയമാണ് എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

4K ഡോൾബി അറ്റ്‌മോസിന്‍റെ സഹായത്തിൽ പുത്തൻ സാങ്കേതിക വിദ്യയുടെ മേന്മയോടെ ആകും ഉദയനാണ് താരം റീ റിലീസിനെത്തുക. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂദൻ, ചോട്ടാ മുംബൈ എന്നി മോഹൻലാൽ ചിത്രങ്ങൾ നേരത്തെ റീ റിലീസ് ചെയ്തിരുന്നു. ചിത്രങ്ങളെല്ലാം തിയേറ്ററിൽ നിന്ന് മികച്ച പ്രതികരണങ്ങളും കളക്ഷനും നേടിയിരുന്നു. പ്രേക്ഷകർ ഏറ്റവും കൂടുതൽ ആസ്വദിച്ചത് ചോട്ടാ മുംബൈ ആയിരുന്നു. റിലീസ് വേളയില്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. Udayananu Tharam Re Release

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




