vaazha movie second part : സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ഒരു കൂട്ടം ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്ത ചിത്രമാണ് വാഴ. സിനിമ തീയേറ്ററുകളിൽ ഹിറ്റ് ആയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വാഴയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ അവസാനം തന്നെ ഇതിനുള്ള സൂചനകളും നൽകിയിരുന്നു. ഇപ്പോളിതാ രണ്ടാം ഭാഗം ഷൂട്ടിംഗ് പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ്.

വാഴ 2 : ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്
വാഴ 2 : ‘ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹരിയും ടീമുമാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ‘അങ്ങനെ 115 ദിവസത്തെ യാത്ര കഴിഞ്ഞിരിക്കുന്നു ‘വാഴ II’. അറിയാലോ എപ്പോഴും പറയുന്നത് പോലെ കൂടെ ഉണ്ടാവണം.’ എന്നാണ് ഹാഷിര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. വാഴയുടെ തിരക്കഥാകൃത്ത് വിപിന്‍ദാസ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിച്ചിരിക്കുന്നത്.

ഷൂട്ടിംഗ് അവസാനിച്ചു ഇനി പ്രേക്ഷകരുടെ മുന്നിലേക്ക്.
ഇരു ചിത്രങ്ങളുടെയും നിർമാണവും വിപിന്‍ ദാസ് തന്നെയാണ്. രണ്ടാം ഭാഗം ഒരുക്കുന്നത് നവാഗതനായ സവിന്‍ എസ് എ ആണ്. ചിത്രത്തില്‍ ഹാഷിറിനെയും ടീമിനെയും കൂടാതെ അമീന്‍ ആന്റ് ഗ്യാങ്, സാബിര്‍ ആന്റ് ഗ്രൂപ്പ് എന്നീ കണ്ടന്റ് ക്രിയേറ്റിംഗ് ടീമും ഭാഗമാകുന്നുണ്ട്. വാഴയെ പോലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ വിജയം നേടുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

തിയേറ്ററില്‍ കോടികള്‍ സ്വന്തമാക്കിയ സിനിമ ഒടിടി റിലീസ് ചെയ്തപ്പോൾ വേണ്ടത്ര നല്ല പ്രതികരണം ആയിരുന്നില്ല ലഭിച്ചത്. സിനിമക്ക് വിമർശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അഭിനേതാക്കളുടെ പ്രകടനവും തിരക്കഥയിലെ പോരായ്മകളും സംവിധാനത്തിലെ പിഴവുകളുമെല്ലാം ചൂണ്ടിക്കാണിച്ചിരുന്നു. വാഴ 2വിലൂടെ ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി അണിയറ പ്രവര്‍ത്തകര്‍ നല്‍കുമെന്നാണ് കരുതുന്നത്. vaazha movie second part
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




