ചപ്പാത്തിയോടൊപ്പം കഴിക്കാവുന്ന രുചികരമായ ഒരു കറി.!!ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കിയാലോ ?കാണാം | Veg Curry Recipe

veg curry

Heat oil in pan.
Add mustard seeds.
Add cumin seeds.
Sauté chopped onions.
Add ginger-garlic paste.
Cook till golden.

Veg Curry Recipe: ചപ്പാത്തിയോടൊപ്പം മസാല കറികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അതിൽ തന്നെ ചിക്കൻ, ബീഫ് പോലുള്ള വിഭവങ്ങളായിരിക്കും കൂടുതൽ പേർക്കും കഴിക്കാൻ താല്പര്യമുള്ളത്. എന്നാൽ വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ഉണ്ടാക്കാവുന്ന മസാലക്കറികൾ വളരെ കുറവാണ്. അത്തരം അവസരങ്ങളിൽ തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു മസാല കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കിയാലോ ?

ഈയൊരു മസാലക്കറി തയ്യാറാക്കാനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് നല്ലതുപോലെ കഴുകി തോലെല്ലാം കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുത്ത് വയ്ക്കുക. അതുപോലെ ഒരുപിടി അളവിൽ കോളിഫ്ലവർ കഴുകി അല്ലികളാക്കി അടർത്തി ഇളം ചൂടുള്ള വെള്ളത്തിൽ മഞ്ഞപ്പൊടി ഇട്ടശേഷം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക.

കാണാം

ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞെടുത്തത് എണ്ണയിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. തക്കാളിയിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മസാലപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ ചൂടാക്കുക. ഈയൊരു കൂട്ട് മാറ്റിവയ്ക്കാം.

മറ്റൊരു പാൻ അടുപ്പത്തുവെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം പട്ട,ഗ്രാമ്പു,പെരിഞ്ചീരകം, ചെറിയ ഉള്ളി എന്നിവയെല്ലാം എണ്ണയിലേക്ക് ചേർത്ത് ഒന്നു ചൂടായി തുടങ്ങുമ്പോൾ അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങും, കോളിഫ്ലവറും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ശേഷം അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച തക്കാളിയുടെ കൂട്ട് അരച്ച് ഒഴിച്ചതും അല്പം കൂടി കുരുമുളകുപൊടിയും പച്ചമുളക് കീറിയതും ഇട്ട് അടച്ചുവെച്ച് വേവിക്കുക. അവസാനമായി അല്പം കറിവേപ്പില കൂടി കറിയിലേക്ക് ചേർത്തു കൊടുക്കാം. ഇപ്പോൾ നല്ല രുചികരമായ മസാലക്കറി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Veg Curry Recipe

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ

0/5 (0 Reviews)

Leave a Comment