Vineeth Sreenivan New Movie Update : വ്യത്യസ്തമായ ഒരു ജോണറിൽ സിനിമ ഒരുക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. എന്നാൽ ചിത്രം അനൗൺസ് ചെയ്ത ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. മറ്റൊന്നുമല്ല ഒരു കൂട്ടം യുവാക്കളെ ക്യാമറക്ക് മുന്നിൽകൊണ്ടുവന്ന് അവരുടെ തലവര തന്നെ മാറ്റി മറിച്ച ദിവസത്തിലാണ് പുതിയ പദത്തിന്റെ അനൗൺസ്മെന്റ്. മറ്റൊന്നുമല്ല ഇന്നും മലയാളികൾക്ക് പ്രിയങ്കരമായ ചിത്രം ‘മലർവാടി ആർട്സ് ക്ലബ്’ തീയേറ്ററുകളിൽ എത്തിയ ദിവസമാണിത്. പതിനഞ്ചു വർഷം മുൻപ് ഇതുപോലെയൊരു ജൂലൈ മാസം 16-ാം തീയതിയാണ് വിനീത് ശ്രീനിവാസൻ ചിത്രം മലർവാടി ആർട്ട്സ് ക്ലബ് തിയേറ്ററിലെത്തുന്നത്.
ത്രില്ലർ ചിത്രവുമായി വിനീത് ശ്രീനിവാസൻ
സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ഒത്തൊരുമയുടെയും കഥ പറഞ്ഞ ചിത്രം ആ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായിയുന്നു. മലയാള സിനിമക്ക് നിവിൻ പോളി എന്ന മികച്ച കലാകാരനെ ലഭിച്ച ചിത്രം കൂടിയാണ്. ചിത്രം പതിനഞ്ച് വർഷം തികയുന്ന വേളയിൽ ഫേസ്ബുക്ക് പോസ്റ്റുമായാണ് വിനീത്എത്തിയിരിക്കുന്നത്. ഫേസ് ബുക്ക് പോസ്റ്റ് പറയുന്നതിങ്ങനെ, ഒരുപാട് നല്ല ഓർമകളും മറക്കാനാകാത്ത അനുഭവങ്ങളും സമ്മാനിച്ച ചിത്രമാണ് മലർവാടി ആർട്ട്സ് ക്ലബ്. കുറിപ്പിനൊപ്പം പുതിയ സിനിമയുടെ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്.

മലർവാടിയുടെ പതിനഞ്ചാം വർഷത്തിൽ പുതിയ അപ്ഡേറ്റ്
പതിവു രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും ഇതെന്നും ത്രില്ലർ ജോണറിലാണ് സിനിമ ഒരുങ്ങുന്നതെന്നും വിനീത് ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തിറങ്ങും. വിനീതിന്റെ പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് നോബിള്‍ ബാബുവാണ്. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്ണണ്യവും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.

മെറിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുൽ, ഹരികൃഷ്ണൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ശ്രീനിവാസൻ, സലിം കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന സിനിമയായിരുന്നു മലർവാടി ആർട്ട്സ് ക്ലബ്. വിനീത് തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയതും. ഷാൻ റഹ്മാൻ ആയിരുന്നു സിനിമയിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്. Vineeth Sreenivan New Movie Update

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




