Vineeth Sreenivasan 41th Birthday : നടൻ സംവിധാനയകൻ രചയിതാവ് തുടങ്ങിയ മേഖലകളിൽ എല്ലാം തന്റേതായ കഴിവ് തെളിയിച്ച നടനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ സിനിമ എന്ന് പറയുന്നത് തന്നെ പ്രേക്ഷകർക്ക് ആവേശമാണ്. അത്രമേൽ മനോഹരമായ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. അച്ഛന്റെ അതെ കഴുവുകൾ കിട്ടിയ മകനാണ് വിനീത് ശ്രീനിവാസൻ. അദ്ദേഹം കൈ വെക്കാത്ത മേഖലകൾ ഇല്ലെന്നു തന്നെ പറയാം. നടനായും സംവിധായകനായും ഗായകനായും എല്ലാം മലയാളികൾക്ക് സുപരിചിതമായ താരമാണ് വിനീത് ശ്രീനിവാസൻ.

വിനീതിന് ഇന്ന് 41 ാം പിറന്നാൾ
നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്കായി അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്. 41 ാം പിറന്നാൾ ആഘോക്ഷിക്കുകയാണ് താരം ഇപ്പോൾ. നിരവധി താരങ്ങൾ അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി എത്തുണ്ട്. നിവിൻ പോളി പങ്കുവച്ച പോസ്റ്റർ ആണ് ഇപ്പോൾ ശ്രദ്ദേയമാക്കുന്നത്. ‘ജന്മദിന ആശംസകൾ വിനീത്, നമ്മുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു’ എന്നാണ് നിവിൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അടുത്തായി ഏതെങ്കിലും ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടോ എന്നാണ് ആരാധകർ ആവേശത്തോടെ ഉറ്റു നോക്കുന്നത്.

നിവിൻ പോളിയുടെ ആശംസ ശ്രദ്ദേയമാകുന്നു.
കഴിഞ്ഞ വർഷം വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ നിവിൻ പോളി അഭിനയിച്ചിരുന്നു. കാമിയോ റോൾ ആയിരുന്നു എങ്കിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. നിവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമ 2016ൽ പുറത്തിറങ്ങിയ ജേക്കബിൻ്റെ സ്വർഗരാജ്യമായിരുന്നു. 2012ൽ തട്ടത്തിൻ മറയത്ത്, 2015ൽ ഒരു വടക്കൻ സെൽഫി എന്നി വിനീത് ശ്രീനിവാസൻ ചിത്രങ്ങളിലും നിവിൻ ആയിരുന്നു നായകൻ.

2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് നടനെന്ന നിലയിൽ നിവിനും സംവിധായകനെന്ന നിലയിൽ വിനീതും കരിയർ ആരംഭിക്കുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിൽ അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ തുടങ്ങിവരും അരങ്ങേറ്റം കുറിച്ചു. സിനിമ സൂപ്പർ ഹിറ്റായിരുന്നു. Vineeth Sreenivasan 41th Birthday
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.


