2007 ൽ പുറത്തിറങ്ങിയ ‘നിവേദ്യം’എന്ന ലോഹിതദാസ് ചിത്രത്തിലൂടെ സിനിമഭിനയ രംഗത്തേക്ക് കടന്നു വന്ന് തന്റെ മികച്ച അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലും തന്റെ സാന്നിധ്യമറിയിച്ച താരം വിവാഹത്തിനു ശേഷം സിനിമലോകത്തു നിന്നും വിട്ടുന്നിന്നിരുന്നു.
2020 ജനുവരിയിലായിരുന്നു അരുണുമായുള്ള ഭാമയുടെ വിവാഹം. കുറച്ചു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഏറെക്കാലമായി അഭ്യൂഹങ്ങൾ പറന്നിരുന്നു. കുറച്ചുനാൾക്കുമുൻപ് മകൾ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിൾ മദറാണെന്നും ഭാമ പറഞ്ഞിരുന്നു.ഇപ്പോൾ ഇതാ സിനിമകൾക്ക് പുറമേ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാനും താല്പര്യപെട്ടിരിക്കുന്ന തന്റെ ആരാധകർക്ക് ഏക മകൾ ഗൗരിയുടെ പിറന്നാൾ വിശേഷവുമായി എത്തിയിരിക്കുകയാണ് താരം.
Bhama and daughter gauri
‘കുഞ്ഞുമകൾക്ക് ഏറ്റവും സന്തോഷകരമായ നാലാം പിറന്നാൾ ആശംസിക്കുന്നു’ എന്ന കുറിപ്പിനൊപ്പം ഒരു ബൊക്കെയുമായി മകൾ ഗൗരിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രവും ഭാമ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.നിമിഷ നേരം കൊണ്ട് വൈറലായി മാറിയ ചിത്രത്തിനു താഴെ സിനിമ താരങ്ങളും ആരാധകരും പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള കമ്മെന്റുകളുമായി എത്തി. Actress bhama new post
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.