Vishnu Vishal And Jwala Gutta Blessed With Baby Girl

തമിഴ് താരം വിഷ്ണു വിശാലിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയെത്തി; പെൺ കുഞ്ഞുപിറന്നത് വിവാഹ വാർഷിക ദിനത്തിൽ..!! | Vishnu Vishal And Jwala Gutta Blessed With Baby Girl

Vishnu Vishal And Jwala Gutta Blessed With Baby Girl : തമിഴ് താരം വിഷ്ണു വിശാലിന്റെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. തനിക്കും ഭാര്യ ജ്വാല ഗുട്ടയ്ക്കും പെൺകുഞ്ഞ് ആണ് പിറന്നിരിക്കുന്നത്. ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചത്. എന്നാൽ ഇരുവരുടെയും നാലാം വിവാഹ വാർഷിക ദിനത്തിലാണ് കുഞ്ഞ് പിറന്നിരിക്കുന്നത്. ഇതാണ് ഏറെ സന്തോഷത്തിനിടയാക്കിയിരിക്കുന്നത്. ‘ഞങ്ങൾക്ക് പെൺകുഞ്ഞ് പിറന്നു, ആര്യൻ മൂത്ത ചേട്ടനായി, ഇന്ന് ഞങ്ങളുടെ നാലാം വിവാഹ വാർഷിക […]

Vishnu Vishal And Jwala Gutta Blessed With Baby Girl : തമിഴ് താരം വിഷ്ണു വിശാലിന്റെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. തനിക്കും ഭാര്യ ജ്വാല ഗുട്ടയ്ക്കും പെൺകുഞ്ഞ് ആണ് പിറന്നിരിക്കുന്നത്. ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചത്. എന്നാൽ ഇരുവരുടെയും നാലാം വിവാഹ വാർഷിക ദിനത്തിലാണ് കുഞ്ഞ് പിറന്നിരിക്കുന്നത്. ഇതാണ് ഏറെ സന്തോഷത്തിനിടയാക്കിയിരിക്കുന്നത്. ‘ഞങ്ങൾക്ക് പെൺകുഞ്ഞ് പിറന്നു, ആര്യൻ മൂത്ത ചേട്ടനായി, ഇന്ന് ഞങ്ങളുടെ നാലാം വിവാഹ വാർഷിക ദിനം കൂടിയാണ്. ഇതേദിവസം തന്നെ ഞങ്ങൾക്ക് അമൂല്യമായ സമ്മാനം കൂടി ദൈവം തന്നിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

തമിഴ് താരം വിഷ്ണു വിശാലിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയെത്തി

ആദ്യ ഭാര്യ രഞ്ജിനി നടരാജുമായി വേർപിരിഞ്ഞ ശേഷമാണ് വിഷ്ണു വിശാൽ ജ്വാല ഗുട്ടയെ വിവാഹം ചെയുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് പ്രശസ്ത ബാഡ്മിന്റൺ താരം കൂടിയായ ജ്വാല ഗുട്ടയെ വിഷ്ണു വിവാഹം ചെയ്യുന്നത്. 2021 എപ്രിൽ മാസമായിരുന്നു ഇരുവരുടെയും വിവാഹം. ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. 2011ൽ ബാഡ്മമിൻ്റൺ താരം ചേതൻ ആനന്ദുമായി ജ്വാല വേർപിരിഞ്ഞിരുന്നു.
തമിഴ് സിനിമയിൽ ഇപ്പോഴും സജീവമാണ് വിഷ്ണു വിശാൽ.

പെൺ കുഞ്ഞുപിറന്നത് വിവാഹ വാർഷിക ദിനത്തിൽ.

ഒരിടവേളയ്ക്ക് ശേഷം രാക്ഷസൻ എന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റായത് താരത്തിന്റെ കരിയറിൽ വഴിത്തിരിവായിരുന്നു. തമിഴ്നാടിന് പുറമെ കേരളത്തിലും ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എഫ്ഐആർ, ഗാട്ട ഗുസ്‌തി, ലാൽ സലാം തുടങ്ങിയവയാണ് നടന്റെതായി അവസാനമായി തിയേറ്ററുകളിലെത്തിയ സിനിമകൾ. രഞ്ജിനി നട‌രാജ് ആയിരുന്നു വിഷ്ണുവിന്റെ ആദ്യഭാര്യ. 2010ലാണ് ഇവർ വിവാഹിതരായത്. 2018ൽ ഇരുവരും വേർപിരിഞ്ഞു.

ഈ ബന്ധത്തിൽ ആര്യൻ എന്നൊരു കുട്ടിയുമുണ്ട് വിഷ്ണു‌വിന്. വിഷ്ണു സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാണ്. കുടുംബവുമായുള്ള ചിത്രങ്ങൾ താരം പങ്കുവക്കാറുണ്ട്. വിവിധ സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ടെങ്കിലും രാക്ഷസനായിരുന്നു താരത്തിന്റെ കരിയർ ബെസ്റ്റ് സിനിമ. അമലാപോൾ ആയിരുന്നു ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു സൈക്കോ ത്രില്ലെർ ആയിരുന്നു ചിത്രം. Vishnu Vishal And Jwala Gutta Blessed With Baby Girl