Vrushabha Movie Update : ഏറെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രം വൃഷഭയുടെ പുതിയ അപ്ഡേറ്റ് ഇന്നെത്തും. കാത്തിരിപ്പ് അവസാനിക്കുന്നു. ഗർജ്ജനം നാളെ തുടങ്ങും എന്ന പോസ്റ്ററിലൂടെയാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത് എന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ഡബ്ബിങ് പൂർത്തിയായെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കി നന്ദകിഷോർ സംവിധാനം ചെയുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രമാണ് വൃഷഭ.
കാത്തിരിപ്പ് അവസാനിക്കുന്നു

ഒക്ടോബർ 16 ന് ചിത്രം തിയേറ്ററുകളിൽ എത്തും. തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് വൃഷഭ ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റി പ്രദർശനത്തിനെത്തും. റോഷൻ മെക, ഷനയ കപൂർ, സഹ്റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വരുൺ മാത്തൂർ, ജൂഹി പരേഖ് മേത്ത,വിശാൽ ഗുർനാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ബ്രമാണ്ട ചിത്രം വൃഷഭയുടെ അപ്ഡേറ്റുകൾ ഉടനെത്തും.
200 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു ഇമോഷണല്‍ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രം ഒരച്ഛനും മകനും ഇടയിലുള്ള ബന്ധം പശ്ചാത്തലമാക്കുന്ന കഥയെ ആശപഥമാക്കിയാണ്. ചിത്രത്തില്‍ ഇമോഷന്‍സിനും വിഎഫ്എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ. മോഹൻലാൽ എന്ന നടനെ സംബന്ധിച്ചിടത്തോളം 2025 ഹിറ്റുകളുടെ വർഷമാണ്.

ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. എമ്പുരാൻ, തുടരും തുടങ്ങി ഹൃദയപൂർവ്വത്തിൽ എത്തി നിൽക്കുകയാണ് വിജയം. ഓണം റിലീസ് ആയി എത്തിയ ഹൃദയ പൂർവം മികച്ച വിജയമാണ് നേടിയത്. ഇത്തരത്തിൽ വൃഷഭയും മികച്ച വിജയം നേടും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മോഹൻലാൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.Vrushabha Movie Update
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




