Vrushabha Official Trailer

കിടിലൻ വിഷ്വൽ ട്രീറ്റ് നൽകാൻ വൃഷഭ എത്തുന്നു; പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ കിടിലൻ ആക്ഷൻ രംഗങ്ങളും..!! | Vrushabha Official Trailer

Vrushabha Official Trailer : നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റേതായി പുറത്തിറങ്ങാൻ പോകുന്ന അടുത്ത ചിത്രമാണ് വൃഷഭ. ആരാധകർ ഏറെ ആകാംക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. ഇതുവരെ ഇറങ്ങിയ സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം ഗംഭീര പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. കിടിലൻ വിഷ്വൽ ട്രീറ്റ് നൽകാൻ വൃഷഭ എത്തുന്നു രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പല കഥാപാത്രങ്ങളുടെ യാത്രയും വൃഷഭ പറയുന്നുണ്ട് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. യോദ്ധാവായും ബിസിനസ്മാൻ […]

Vrushabha Official Trailer : നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റേതായി പുറത്തിറങ്ങാൻ പോകുന്ന അടുത്ത ചിത്രമാണ് വൃഷഭ. ആരാധകർ ഏറെ ആകാംക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. ഇതുവരെ ഇറങ്ങിയ സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം ഗംഭീര പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

കിടിലൻ വിഷ്വൽ ട്രീറ്റ് നൽകാൻ വൃഷഭ എത്തുന്നു

രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പല കഥാപാത്രങ്ങളുടെ യാത്രയും വൃഷഭ പറയുന്നുണ്ട് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. യോദ്ധാവായും ബിസിനസ്മാൻ ആയും രണ്ട് കഥാപാത്രങ്ങളായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുന്നുണ്ട്. ചിത്രം ഡിസംബർ 25 ന് ചിത്രം പുറത്തിറങ്ങും. ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് തന്നെയാകും സിനിമ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ കിടിലൻ ആക്ഷൻ രംഗങ്ങളും.

നവംബർ ആറിന് സിനിമ പുറത്തിറങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നിരവധി തവണ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. നന്ദകിഷോർ ആണ് ചിത്രം സംവിധാനം ചെയുന്നത്. ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും. സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് കൊച്ചിയിൽ വെച്ച് നടന്നിരുന്നു.

ഏകദേശം 200 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമിക്കുന്നത്. ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ചതാണ് സിനിമ. നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2025 ൽ ഹിറ്റുകൾ വാരിക്കൂട്ടുന്ന മോഹൻലാലിൻറെ അടുത്ത വിജയമാകുമോ വൃഷഭ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതെ സമയം ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കർ സംവിധാനം ചെയുന്ന ഭഭബയിൽ മോഹൻലാൽ വേഷമിടുന്നുണ്ട്. ചിത്രം ഡിസംബർ 18 നാണ് റിലീസ് ചെയുന്നത്. ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.Vrushabha Official Trailer