suchithra actress with sureshgopi

25 വർഷങ്ങൾക്കു ശേഷം ലാലു അലക്സിനെ കണ്ട വിശേഷം പങ്കുവച്ച് പ്രിയതാരം സുചിത്ര

തൊണ്ണൂറുകളിൽ മലയാള സിനിമയിലെ മുൻകാല നായികമാരിൽ മലയാളികളുടെ മനം കവർന്ന താരമാണ് സുചിത്ര മുരളി.ആരവം എന്ന ചിത്രത്തിലൂടെ ബാലതാരമായായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. നമ്പർ 20 മദ്രാസ് മെയിൽ, കുട്ടേട്ടൻ, ഭരതം, ഹിറ്റ്ലർ, കടിഞ്ഞൂൺ കല്യാണം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം വിവാഹശേഷം ചലചിത്രമേഖലയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സുചിത്ര താരത്തിൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് പതിവാണ്. അവധി ദിവസങ്ങളിൽ നാട്ടിലെത്തുമ്പോഴുള്ള സന്തോഷകരമായ നിമിഷങ്ങളും താരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. മലയാളത്തിലെ […]

തൊണ്ണൂറുകളിൽ മലയാള സിനിമയിലെ മുൻകാല നായികമാരിൽ മലയാളികളുടെ മനം കവർന്ന താരമാണ് സുചിത്ര മുരളി.ആരവം എന്ന ചിത്രത്തിലൂടെ ബാലതാരമായായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. നമ്പർ 20 മദ്രാസ് മെയിൽ, കുട്ടേട്ടൻ, ഭരതം, ഹിറ്റ്ലർ, കടിഞ്ഞൂൺ കല്യാണം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം വിവാഹശേഷം ചലചിത്രമേഖലയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സുചിത്ര താരത്തിൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് പതിവാണ്. അവധി ദിവസങ്ങളിൽ നാട്ടിലെത്തുമ്പോഴുള്ള

സന്തോഷകരമായ നിമിഷങ്ങളും താരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. മലയാളത്തിലെ മുൻകാല നായികമാരുടെ സൗഹൃദ കൂട്ടായ്മ ആയ ‘ലവ് ലീസ് ഓഫ് ട്രിവാൻഡ്രം ‘എന്ന വാട്സപ്പ് ഗ്രൂപ്പിൻ്റെ കൂട്ടായ്മയിൽ ആദ്യമായി പങ്കെടുക്കാൻ പറ്റിയതിൻ്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുചിത്ര. മേനക, കാർത്തിക, ചിപ്പി, ശ്രീലക്ഷ്മി, സോനാ നായർ ,വനിത എന്നിവർക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. രണ്ട് വർഷമായിട്ട് തുടങ്ങിയ ഈ കൂട്ടായ്മയിൽ സുചിത്ര ആദ്യമായാണ് പങ്കെടുക്കുന്നത്. 15 ദിവസത്തെ അവധിക്ക് വന്നപ്പോൾ പ്രിയ സുഹൃത്തുക്കളെ കണ്ടതിൻ്റെ സന്തോഷവും, അതിൻ്റെ

ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുണ്ടായി. സുഹൃത്തുക്കളെ കണ്ടതിൻ്റെ സന്തോഷം ആഘോഷമാക്കിയപ്പോൾ, പ്രേക്ഷകരും പഴയ നായികമാരെ ഒരുമിച്ചു കണ്ടതിൻ്റെ സന്തോഷം പങ്കുവയ്ക്കുകയുണ്ടായി. ജനുവരി ആദ്യവാരത്തിൽ വീണ്ടും അമേരിക്കയിലേക്ക് പോകണമെന്നും താരം പറയുകയുണ്ടായി. സുരേഷ് ഗോപിയുടെ വീട്ടിലെത്തി സുരേഷ് ഗോപിയെയും, കോളേജിൽ സീനിയറായി പഠിച്ച രാധികയെയും കണ്ടതിൻ്റെ സന്തോഷവും താരം പങ്കുവയ്ക്കുകയുണ്ടായി. ലാലു അലക്സിൻ്റെ കൂടെ

പങ്കുവെച്ച ചിത്രത്തിന് താഴെ താരം കുറിച്ചത് ഇങ്ങനെയായിരുന്നു. 25 വർഷങ്ങൾക്കു ശേഷമുള്ള തിരിച്ചു കണ്ടുമുട്ടൽ. താരത്തിൻ്റെ കൂടെ സഹോദരനും സംവിധായകനുമായ ദീപു കരുണാകരനും കുടുംബവും ഉണ്ടായിരുന്നു. സുചിത്ര പങ്കുവച്ച പോസ്റ്റിന് താഴെ പ്രേക്ഷകർ നിരവധി കമൻറുമായെത്തുകയുണ്ടായി. എല്ലാവർക്കും അറിയേണ്ടത് താരത്തിൻ്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചാണ്. എന്നാൽ താരം തിരിച്ചുവരവിനെ കുറിച്ചുള്ള വിശേഷങ്ങളൊന്നും താരം പങ്കുവച്ചിരുന്നില്ല.