keerthy Suresh Pongal Celebration: വിവാഹശേഷമുള്ള ആദ്യപൊങ്കൽ ഇളയദളപതി വിജയിയോടൊപ്പമാണ് കീർത്തി സുരേഷ് ആഘോഷമാക്കിയത് . മലയാളികളുടെയും തമിഴരുടെയും എല്ലാം പ്രിയപ്പെട്ട താരമാണ് കീർത്തി സുരേഷ്. താരപുത്രി എന്ന വിലാസത്തിൽ സിനിമയിലേക്ക് കടന്ന് വന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് സ്വന്തമായി ഒരിടം കണ്ട് പിടിച്ച താരമാണ് കീർത്തി. മലയാളത്തിലെ പ്രശ്‌സ്തനായ സംവിധായകനും നിർമ്മാതവും ആയ സുരേഷ് കുമാറിന്റെയും മുൻകാല സൂപ്പർതാരമായ മേനകയുടെയും രണ്ടാമത്തെ മകളാണ് കീർത്തി. മലയാളത്തേക്കാളും കീർത്തി അഭിനയിച്ചിട്ടുള്ളത് തമിഴ് സിനിമകൾ ആണ്. ഈ മാസം ആദ്യമായിരുന്നു
താരത്തിന്റെ വിവാഹം. തന്റെ സുഹൃത്തായ ആന്റണിയെയാണ് താരം വിവാഹം ചെയ്തത്. പ്ലസ്ടുവിനു പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. ബിസിനസ്‌കാരനായ ആന്റണിയോടൊപ്പം ലിവിങ് ടുഗെതർ ആയിരുന്നു താരം. എന്നാൽ ഇത് വരെയും തന്റെ പ്രണയത്തേക്കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നില്ല. വിവാഹമായപ്പോഴാണ് എല്ലാവരും കീർത്തിയുടെ പ്രണയത്തേക്കുറിച്ച് അറിഞ്ഞത്. എല്ലാവരുടെയും അനുഗ്രഹത്തോടെ പുതിയ ജീവിതത്തിലേക്ക് കടന്ന താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്ക്കാറുണ്ട് ഇപ്പോഴിതാ പൊങ്കൽ ആഘോഷത്തിന്റെ വീഡിയോ ആണ് പങ്ക് വെച്ചിരിക്കുന്നത്. പൊങ്കൽ ആഘോഷത്തിനോടൊപ്പം തങ്ങളുടെ വീട്ടിലെ
കുഞ്ഞതിഥിയെ കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. താരദമ്പതികൾ വാങ്ങിയ പുതിയ നായക്കുട്ടി കെനിയെ ആണ് താരം പൊങ്കലിൽ ആരാധകർക്ക് പരിചയപ്പെടുത്തിയത്. കീർത്തിയുടെ നായക്കുട്ടി നൈക്ക എല്ലാവർക്കും സുപരിചിതയാണ്. ഇത്തവണ പൊങ്കൽ ആഘോഷിക്കാൻ തങ്ങൾക്കൊപ്പം കെനിയും ഉണ്ടെന്നാണ് താരം ആരാധകരോട് പറയുന്നത്. അതെ സമയം ഇത്തവണ താരം പൊങ്കൽ
ആഘോഷിച്ചത് ഏറ്റവും അടുത്ത സുഹൃത്തും വിജയിയുടെ മാനേജറുമായ ജഗദീഷ് പളനി സ്വാമിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ ഓഫീസിൽ വെച്ചാണ്. വിജയിയോടൊപ്പം ആയിരുന്നു ആഘോഷങ്ങൾ. പച്ച സാരിയിൽ നാടൻ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങളെല്ലാം വൈറൽ ആണ്. നിരവധി ആരാധകാരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.