Pearle Maaney Daughter Nitara ‘s 1st Birthday Celebration : ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികൾക്ക് സുപരിചിതമായ മുഖമാണ് പേളി മാണിയുടേത്. അവതാരിക എന്ന നിലയിൽ എന്നും വേറിട്ട ശബ്ദമായി മാറുവാൻ പേളിക്ക് സാധിച്ചിട്ടുണ്ട്. വിവാഹശേഷം പേളിയെ പോലെ തന്നെ നായകൻ ശ്രീനിഷും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി മാറി. സീരിയൽ രംഗത്ത് തിളങ്ങിനിന്നിരുന്ന ശ്രീനിഷിനെ പേളി കാണുന്നതും ഇഷ്ടപ്പെടുന്നതും പ്രണയവും വിവാഹവും ഒക്കെ നടക്കുന്നത് ബിഗ് ബോസ് വേദിയിൽ വച്ചായിരുന്നു. പിന്നീട് ഇങ്ങോട്ടുള്ള ഇരുവരുടെയും സന്തോഷകരമായ നിമിഷങ്ങൾക്കോരൊന്നും മലയാളികൾ നേർസാക്ഷികൾ തന്നെയാണ്. ഇപ്പോൾ രണ്ടു പെൺകുട്ടികളുടെ മാതാപിതാക്കൾ ആയി ജീവിതം കുറേക്കൂടി മനോഹരമായി അവർ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞദിവസം പേളിയുടെയും ശ്രീനിഷിന്റെയും രണ്ടാമത്തെ മകൾ നിതാരയുടെ ഒന്നാം ജന്മദിനം ആയിരുന്നു. സോഷ്യൽ മീഡിയയിൽ ഇതിന്റെ വിശേഷങ്ങൾ മുൻപേ തന്നെ നിറയുകയും ചെയ്തിരുന്നു. വളരെ ആഘോഷപൂർവ്വമായി തന്നെയാണ് നിതാരയുടെ ഒന്നാം ജന്മദിനം താരങ്ങൾ ആഘോഷിച്ചത്. ഗോപിക അനിൽ, ഗോവിന്ദ് പത്മസൂര്യ,അമലാപോൾ, മഞ്ജു വാര്യർ അടക്കമുള്ള വരും ബർത്ത് ഡേ സെലിബ്രേഷനിൽ പങ്കുചേർന്നിരുന്നു. തന്റെ അരികിലേക്ക് മകളുടെ ജന്മദിനത്തിന് ഓടിയെത്തിയ ഓരോരുത്തർക്കും പേളി നന്ദി പറയുന്നുണ്ട്.
അതിന് മറ്റൊരു കാരണം കൂടിയുണ്ട്. തനിക്ക് മക്കളെ വളർത്തിക്കൊണ്ടു വരാൻ സഹായിച്ചതിൽ നിങ്ങൾക്ക് ഓരോരുത്തർക്കും വലിയ പങ്ക് ഉണ്ടെന്നാണ് പേളി പറയുന്നത്. വീഡിയോയിൽ പേളിയുടെ അച്ഛനും അമ്മയും ശ്രീനിഷിന്റെ മാതാപിതാക്കൾ, സിനിമ – സീരിയൽ രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേർ എത്തുന്നതും കാണാം.
ഒപ്പം നിതാരയുടെയും പേളി- ശ്രീനിഷ് ദമ്പതികളുടെ മൂത്തമകളായ നിലയുടെയും മനോഹരമായ നിമിഷങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. പേളിയുടെ സഹോദരി റെച്ചലും ഭർത്താവും മക്കളും ഒക്കെ വീഡിയോയിൽ നിറസാന്നിധ്യമായി നിൽക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു ദിവസം അതിമനോഹരം ആക്കി തീർത്ത ശ്രീനിഷിനും പേളിയ്ക്കും ആരാധകർ അഭിനന്ദനങ്ങൾ പറയുന്നു. അതോടൊപ്പം ഇങ്ങനെ ഒരു അമ്മയുടെ മകളായി ജനിച്ചതിൽ നിതാരയ്ക്കുള്ള ആശംസകൾ അറിയിക്കുന്നു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.