Raghavan Chettan Meets Mohanlal

96 വയസുക്കാരന്റെ സ്വപ്ന സാക്ഷാത്ക്കാരം; മോഹൻലാലിനെ കണ്ട് രാഘവൻ ചേട്ടൻ…!! | Raghavan Chettan Meets Mohanlal

Raghavan Chettan Meets Mohanlal : നടന വിസ്മയം മോഹൻലാലിനെ കാണാൻ ആഗ്രഹിക്കാത്ത മലയാളികളുണ്ടോ. ഒരു പക്ഷെ ജീവിതത്തിന്റെ സന്തോഷ നിമിഷത്തിലും ദുഃഖ നിമിഷത്തിലും ലാലേട്ടൻ എന്ന വെക്തി ഏറെ കുറെ സ്വാതീനം ചെലുത്താറുണ്ട്. ചെറിയ കുഞ്ഞുങ്ങൾ മുതൽ പ്രായമേറിയ മനുഷ്യർ വരെ ലാലേട്ടനെ അത്രമേൽ ഇഷ്ടപെടുന്നു. അതിന് പ്രായ വ്യത്യാസവുമില്ലതെ എല്ലാവരും ഇഷ്ടപെടുന്ന നടനാണ് മോഹൻലാൽ. ഇപ്പോഴിതാ ഒരു 96 വയസുക്കാരന്റെ സ്വപ്ന സാക്ഷാത്ക്കര നിമിഷമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് രാഘവൻ […]

Raghavan Chettan Meets Mohanlal : നടന വിസ്മയം മോഹൻലാലിനെ കാണാൻ ആഗ്രഹിക്കാത്ത മലയാളികളുണ്ടോ. ഒരു പക്ഷെ ജീവിതത്തിന്റെ സന്തോഷ നിമിഷത്തിലും ദുഃഖ നിമിഷത്തിലും ലാലേട്ടൻ എന്ന വെക്തി ഏറെ കുറെ സ്വാതീനം ചെലുത്താറുണ്ട്. ചെറിയ കുഞ്ഞുങ്ങൾ മുതൽ പ്രായമേറിയ മനുഷ്യർ വരെ ലാലേട്ടനെ അത്രമേൽ ഇഷ്ടപെടുന്നു. അതിന് പ്രായ വ്യത്യാസവുമില്ലതെ എല്ലാവരും ഇഷ്ടപെടുന്ന നടനാണ് മോഹൻലാൽ. ഇപ്പോഴിതാ ഒരു 96 വയസുക്കാരന്റെ സ്വപ്ന സാക്ഷാത്ക്കര നിമിഷമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് രാഘവൻ എന്ന 96 വയസുക്കാരൻ മോഹൻലാലിനെ കാണണമെന്ന ആ​ഗ്രഹം അറിയിച്ചിരുന്നു.

96 വയസുക്കാരന്റെ സ്വപ്ന സാക്ഷാത്ക്കാരം

‘എന്റെ പേര് രാഘവൻ നായർ. ഞാൻ മോഹൻലാലിന്റെ ആരാധകനാണ്. എനിക്ക് 96 വയസുണ്ട്. എനിക്ക് മോഹൻലാലിനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്, ലാലിൻറെ ആറാം തമ്പുരാൻ ഞാൻ നാല് അഞ്ച് തവണ കണ്ടിട്ടുണ്ട്’ എന്നായിരുന്നു അ​ദ്ദേഹം വീഡിയിൽ പറഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ടത്തോടെ മോഹൻലാൽ പ്രതികരണവുമായി എത്തി. ‘പ്രിയപ്പെട്ട രാഘവൻ ചേട്ടാ..ഞാൻ ചേട്ടന്റെ വീഡിയോ കണ്ടു. എന്നെ വളരെ ഇഷ്ടമാണെന്നും എന്റെ സിനിമകൾ കാണുന്നതായിട്ടൊക്കെ പറയുന്നത് കേട്ടു. ഒരുപാട് സന്തോഷം ഒരുപാട് സ്നേഹം പ്രാർത്ഥനകൾ. എപ്പോഴെങ്കിലും എനിക്കും അങ്ങയെ കാണാനുള്ള ഭാ​ഗ്യം ഉണ്ടാകട്ടെ’ എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

മോഹൻലാലിനെ കണ്ട് രാഘവൻ ചേട്ടൻ

ഒടുവിൽ ഇരുവരും ആഗ്രഹിച്ച ആ കൂടി കാഴ്ച സംഭവിച്ചു. രാഘവൻ ചേട്ടനും മോഹ​ൻലാലും കണ്ടുമുട്ടി. മോഹൻലാലിനെ കണ്ട് വാതോരാതെ സംസാരിക്കുന്ന രാഘവൻ ചേട്ടനെ വീഡിയോയിൽ കാണാം. ബന്ധുക്കളും ഒത്താണ് അദ്ദേഹം മോഹൻലാലിനെ കാണാൻ എത്തിയത്. തുടരും സിനിമയുടെ റിലീസ് വേളയില്‍ കട്ടൗട്ടിനൊപ്പം എടുത്ത ഫോട്ടോ അദ്ദേഹത്തിന്റെ ബന്ധുക്കൾ മോഹൻലാലിനെ കാണിക്കുന്നുണ്ട്. സംസാരവും ഒരുമിച്ച് ഫോട്ടോയും എടുത്ത ശേഷമാണ് രാഘവൻ ചേട്ടനെ മോഹൻലാൽ മടക്കി അയച്ചത്.

മോഹന്‍ലാലിനെ നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെയും സംസാരിച്ചതിന്റെയും ഫോട്ടോ എടുക്കാൻ കഴിഞ്ഞതിന്റെയും ഇരട്ടി സന്തോഷത്തിലാണ് രാഘവന്‍ ചേട്ടന്‍. മോഹന്‍ലാലും രാഘവന്‍ ചേട്ടനും ഒന്നിച്ചുള്ള വീഡിയോയാണ് മോഹന്‍‌ലാല്‍ ഫാന്‍സ് ആഘോഷിക്കുന്നത്. അതേസമയം ഹൃദയപൂര്‍വം ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹേഷ് നാരായണന്‍ പടത്തിന്‍റെ ഷൂട്ടിങ്ങും നിലവില്‍ നടന്നു വരുന്നുണ്ട്..Raghavan Chettan Meets Mohanlal