Diya Krishna Delivery Vlog : വിവാഹിതരായ സ്ത്രീകളും അവിവാഹിതരായ സ്ത്രീകളും ഒരുപോലെ പേടിക്കുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ഒരു കുഞ്ഞിന് ജന്മം നൽകുന്നതാണ്. സ്ത്രീയെ സംബധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ വളരെയധികം സങ്കീര്‍ണമായ ഒരു ഘട്ടമാണ് ഗര്‍ഭധാരണവും പ്രസവവും. ഏറ്റവും വലിയ വേദന എന്നാണ് പ്രസവ വേദനയെ കുറിച്ച് ആളുകൾ പറയാറുള്ളത്. മനുഷ്യ ശരീരത്തിലെ എല്ലുകളെല്ലാം ഒരുമിച്ച് ഒടിഞ്ഞ് നുറുങ്ങിയാൽ ഉണ്ടാകുന്ന വേദയുടെ മുകളിലാണ് പ്രസവ വേദന. മാനസികവും ശാരീരികവുമായ പല ബുദ്ധിമുട്ടുകളെ മാറ്റിനിർത്തിയാണ് ഓരോ സ്ത്രീയും അമ്മയാകുന്നത്.
ആൺ കുഞ്ഞിന് ജന്മം നൽകി ദിയ കൃഷ്ണ
ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ ഓരോ സ്ത്രീയും ഭയക്കുന്നതും ഈ വേദന തന്നെയാണ്.
നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഡെലിവറി വീഡിയോ ആണ് യൂട്യൂബിൽ തരംഗമാകുന്നത്. നിരവധി പേർ ആ വീഡിയോ കാണുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ദിയ തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെ ഡെലിവറി വീഡിയോ പങ്കുവെച്ചത്. പതിനഞ്ച് മണിക്കൂറിനുള്ളിൽ വീഡിയോ മുപ്പത്തിയാറ് ലക്ഷം കാഴ്ചക്കാരെ നേടി. പ്രസവ സമയത്ത് ഓസിക്കൊപ്പം ഭർത്താവും മാതാപിതാക്കളും സഹോദരിമാരുമെല്ലാമുണ്ടായിരുന്നു.

പ്രതിസന്ധി ഘട്ടത്തിൽ വീട്ടുകാരും
അമ്മയും ഭർത്താവും ഒപ്പമുണ്ടെങ്കിൽ തനിക്ക് ധൈര്യം വരുമെന്ന് മനസിലാക്കിയ ദിയ കുടുംബാംഗങ്ങൾക്കും പ്രവേശിക്കാൻ കഴിയുന്ന തരത്തിലുള്ള ലേബർ റൂം ആണ് സെലക്ട് ചെയ്തത്. 51 മിനിറ്റ് ദൈർഘ്യമുള്ള ആ വീഡിയോയിൽ പെയിൻ ആരംഭിക്കുന്നത് മുതൽ പൊക്കിൾ കൊടിപോലും മുറിച്ച് മാറ്റാത്ത ചോര മകനെ ദിയയുടെ മാറിൽ ഡോക്ടർ ചേർത്ത് കിടത്തുന്നത് വരെയുള്ള ഓരോ നിമിഷവും ഉണ്ട്. ആൺകുഞ്ഞിനാണ് ദിയ ജന്മം നൽകിയത്. എന്നാൽ വീഡിയോ പുറത്തിറങ്ങിയത് മുതൽ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

മാനസികമായും ശാരീരികമായും തളർന്നിരിക്കുന്ന സമയം ഇതുപോലെ കുടുംബം ഒപ്പം ഉണ്ടെങ്കിൽ എല്ലാ പ്രതിസന്ധിയും വളരെ എളുപ്പം തരണം ചെയ്യാം എന്നും, ഇങ്ങനെയുള്ള ഒരു ഭാഗ്യം എല്ലാവർക്കും ലഭിച്ചിരുന്നെങ്കിൽ തുടങ്ങി നിരവധി അനുകൂലീകരണമായ കമന്റുകൾ വരുന്നുണ്ട്. അതോടൊപ്പം തന്നെ വീഡിയോയ്ക്ക് വേണ്ടിയും റീച്ചിനു വേണ്ടിയും പൈസ ഉണ്ടാക്കുന്നതിനു വേണ്ടിയും ആണ് ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. Diya Krishna Delivery Vlog

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




