Healthy Ragi Breakfast Drink Viral : വേനൽക്കാലമായാൽ എത്രയധികം വെള്ളം കുടിച്ചാലും ശമനം കിട്ടാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് കുട്ടികളെല്ലാം ഉള്ള വീടുകളിൽ അവർക്ക് വെള്ളം ദാഹിക്കുമ്പോൾ മധുര പാനീയങ്ങൾ കുടിക്കാനായിരിക്കും കൂടുതൽ താല്പര്യം. അത്തരം സാഹചര്യങ്ങളിൽ കടകളിൽ നിന്നും വാങ്ങുന്ന മധുര പാനീയങ്ങൾ കുടിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഹെൽത്തി ആയ ഡ്രിങ്കുകൾ കുടിക്കുന്നതാണ്. വളരെ ഹെൽത്തിയും രുചികരവുമായ ഒരു ഡ്രിങ്ക് എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
എളുപ്പത്തിൽ തയ്യാറാക്കാം..!!
ഈയൊരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ റാഗിയുടെ പൊടി ഇട്ടു കൊടുക്കുക. സ്പ്രൗട്ടഡ് റാഗിയാണ് ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ നല്ലത്. എടുത്തു വച്ച റാഗിപ്പൊടിയിലേക്ക് കുറേശ്ശെയായി വെള്ളം ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ യോജിപ്പിച്ച് എടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വച്ച് അതിലേക്ക് തയ്യാറാക്കി വെച്ച റാഗിയുടെ കൂട്ടും കുറച്ചു കൂടി വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് എടുത്ത് കുറച്ചു നേരം ചൂടാറാനായി മാറ്റി വയ്ക്കുക.
Healthy Ragi Breakfast Drink Viral
ഈയൊരു സമയം കൊണ്ട് മറ്റൊരു പാത്രത്തിലേക്ക് ആവശ്യമായ ചിയാ സീഡ് എടുത്ത് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കാവുന്നതാണ്. റാഗിയുടെ ചൂട് മാറിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടുത്തതായി കുറച്ച് ഗ്രേറ്റ് ചെയ്ത് വച്ച് ക്യാരറ്റും തേങ്ങയും ചേർത്ത് അരച്ചെടുക്കുക. കൂടുതൽ മധുരം ആവശ്യമാണെങ്കിൽ രണ്ട് ഡേയ്റ്റ്സ് കൂടി അരക്കുന്ന സമയത്ത് റാഗിയുടെ കൂട്ടിനോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്.
ഈയൊരു കൂട്ട് അരിച്ചെടുത്ത ശേഷം മാറ്റിവയ്ക്കാം. ഡ്രിങ്ക് സെർവ് ചെയ്യുന്നതിനു മുമ്പായി എടുത്തുവച്ച ചിയാ സീഡും കുറച്ചു ഡ്രൈ ഫ്രൂട്ട്സും അതിലേക്ക് ചെറുതായി അരിഞ്ഞിട്ടശേഷം സെർവ് ചെയ്യാവുന്നതാണ്. വളരെ രുചികരവും ഹെൽത്തിയുമായ ഒരു ഡ്രിങ്ക് തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Ragi Breakfast Drink Credit : BeQuick Recipes
🌾 Viral Ragi Malt Drink (Sweet & Healthy Version)
Ingredients:
- 2 tbsp Ragi flour (finger millet)
- 1.5 cups water
- 1/2 cup milk (or plant-based milk)
- 1–2 tsp jaggery (or honey/maple syrup)
- 1/4 tsp cardamom powder
- Optional: soaked chia seeds, chopped nuts, dates puree
Instructions:
- Mix Ragi flour with a little water to make a smooth paste (no lumps).
- Boil 1.5 cups water, then add the ragi paste slowly while stirring.
- Cook on low heat for 3–4 minutes until it thickens.
- Add milk and cook another 1–2 minutes.
- Stir in jaggery and cardamom. Turn off heat.
- Pour into a glass. Add chia seeds or nuts if desired.
- Serve warm or chilled – both versions are delicious!
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




