Fahadh Faasil Meet Mohanlal

ഹൃദയപൂർവം ടീസറിന് പിന്നാലെ തരംഗമായി മോഹൻലാൽ; ഫഹദ് ലാലേട്ടനെ കണ്ട ചിത്രങ്ങൾ വയറലാകുന്നു..!! | Fahadh Faasil Meet Mohanlal

Fahadh Faasil Meet Mohanlal : ഹൃദയപൂർവം ടീസറിന് പിന്നാലെ വീണ്ടും തരംഗമായി മോഹൻലാൽ ചിത്രങ്ങൾ. മോഹൻലാലിനെ വീട്ടിലെത്തി സന്ദർശിച്ചിരിക്കുകയാണ് ഫഹദ് ഫാസിലും നസ്രിയയും ഫർഹാൻ ഫാസിലും. ഹൃദയപൂർവം ടീസറിൽ ഫഹദിന്റെ റഫറൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാലും ഫഹദ് ഫാസിലും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലാകുന്നത്. ഫഹദിന്റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ‘A Night to remember’ എന്നാണ് ചിത്രങ്ങൾക്ക് അദ്ദേഹം നൽകിയിരിക്കുന്ന കുറിപ്പ്. ഹൃദയപൂർവം ടീസറിന് […]

Fahadh Faasil Meet Mohanlal : ഹൃദയപൂർവം ടീസറിന് പിന്നാലെ വീണ്ടും തരംഗമായി മോഹൻലാൽ ചിത്രങ്ങൾ. മോഹൻലാലിനെ വീട്ടിലെത്തി സന്ദർശിച്ചിരിക്കുകയാണ് ഫഹദ് ഫാസിലും നസ്രിയയും ഫർഹാൻ ഫാസിലും. ഹൃദയപൂർവം ടീസറിൽ ഫഹദിന്റെ റഫറൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാലും ഫഹദ് ഫാസിലും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലാകുന്നത്. ഫഹദിന്റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ‘A Night to remember’ എന്നാണ് ചിത്രങ്ങൾക്ക് അദ്ദേഹം നൽകിയിരിക്കുന്ന കുറിപ്പ്.

ഹൃദയപൂർവം ടീസറിന് പിന്നാലെ തരംഗമായി മോഹൻലാൽ

മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. സുചിത്ര, പ്രണവ് മോഹൻലാൽ എന്നിവരേയും ചിത്രങ്ങളിൽ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ഇതാദ്യമായല്ല ഫഹദും നസ്രിയയും മോഹൻലാലിനെ സന്ദർശിക്കുന്നത്. പ്രമോഷൻ തന്ന ലാലേട്ടനെ വിളിച്ച് ആഘോഷിക്കുന്ന ഫഹദ്, സീനിയർ ആക്ടറും ഫഫയും,ലുക്ക് ലാലേട്ടൻ തന്നെയെന്നാണ്, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന രസകരമായ കമന്റുകൾ. ടീസറിൽ മോഹൻലാലിനോട് ഒരു ഹിന്ദി ഭാഷക്കാരൻ മലയാള സിനിമ ആരാധകൻ ആണെന്നും ഫാഫയെ ആണ് ഏറ്റവും ഇഷ്ടമെന്നും പറയുന്നു.

ഫഹദ് ലാലേട്ടനെ കണ്ട ചിത്രങ്ങൾ വയറലാകുന്നു

തുടർന്ന് മോഹൻലാൽ ആരാണ് ഫാഫ എന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ ഫഹദ് ഫാസിൽ എന്ന് ഉത്തരം പറയും. മലയാളത്തിൽ വേറെയും സീനിയർ നടൻമാരുണ്ടെന്നും മോഹൻലാൽ പ്രതികരിക്കും. അപ്പോൾ ഇല്ല ഒൺലി ഫാഫ എന്ന് മറ്റേയാൾ മറുപടി പറയുമ്പോൾ നന്നായി വാ എന്ന ആംഗ്യം കാണിച്ചു പോകുന്നതാണ് ടീസർ. ടീസറിലെ ഈ രംഗമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്‌നർ പടമാകും ഹൃദയപൂർവ മെന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങുമെന്നും ആരാധകർ പറയുന്നു.

ആഗസ്റ്റ് 28 ന് ഓണം റിലീസായാണ് ഹൃദയപൂർവ്വം തിയേറ്ററിലെത്തുക. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. അഖിൽ സത്യൻ്റേതാണ് കഥ. നവാ​ഗതനായ ടി.പി സോനുവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി. ചിത്രത്തിൽ മാളവിക മോഹനനാണ് നായികയായി എത്തുന്നത്. ദൃശ്യം 3, മഹേഷ് നാരായണൻ ചിത്രം, നടൻ ഓസ്റ്റിൻ ഡാൻ തോമസ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രം എന്നിവയാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാനവേഷത്തിലുണ്ട്. Fahadh Faasil Meet Mohanlal