Desiccated Coconut Recipe:പൊടിച്ചെടുത്ത തേങ്ങ ഉപയോഗപ്പെടുത്തി ലഡു,മിഠായികൾ,ബർഫി എന്നിങ്ങനെ പലരീതിയിലുള്ള സ്വീറ്റുകളും മിക്ക വീടുകളിലും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് തേങ്ങ ഉപയോഗിച്ചുള്ള ചോക്ലേറ്റുകളെല്ലാം കഴിക്കാൻ കുട്ടികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയായിരിക്കും. അതേസമയം ഇത്തരം സാധനങ്ങളെല്ലാം ഉണ്ടാക്കണമെങ്കിൽ ഡെസികേറ്റഡ് കോക്കനട്ട് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയായിരിക്കും മിക്ക ആളുകളും ചെയ്യുന്നത്. പാക്കറ്റ് രൂപത്തിൽ ലഭിക്കുന്ന ഇത്തരം ഡെസിക്കേറ്റഡ് കോക്കനട്ടിന് വലിയ വിലയും കൊടുക്കേണ്ടി വരാറുണ്ട്. അതേസമയം വളരെ എളുപ്പത്തിൽ ഡെസിക്കേറ്റഡ് കോക്കനട്ട് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.!!
അത്യാവശ്യം നന്നായി മൂത്ത തേങ്ങ നോക്കി വേണം ഡെസികേറ്റഡ് കോക്കനട്ട് തയ്യാറാക്കാനായി തിരഞ്ഞെടുക്കാൻ. ആദ്യം തന്നെ തേങ്ങയുടെ ഉള്ളിൽ നിന്നും ഉണങ്ങിയ തേങ്ങ ചെത്തിയെടുക്കുന്ന അതേ രീതിയിൽ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത പീസുകളുടെ പുറകു ഭാഗത്ത് വരുന്ന ബ്രൗൺ ഭാഗം പൂർണമായും കട്ട് ചെയ്തു കളയണം. എന്നാൽ മാത്രമാണ് ഡെസിക്കേറ്റഡ് കോക്കനട്ട് തയ്യാറാക്കുമ്പോൾ നല്ല വെള്ള നിറം കിട്ടുകയുള്ളൂ. ഇത്തരത്തിൽ ബ്രൗൺ ഭാഗം പൂർണമായും കളഞ്ഞെടുത്ത തേങ്ങയുടെ കഷണങ്ങൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക.
Desiccated Coconut Recipe
അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് അത് ചൂടായി തുടങ്ങുമ്പോൾ
പൊടിച്ചു വെച്ച തേങ്ങയുടെ കൂട്ടിട്ട് നല്ലതുപോലെ ഇളക്കുക. തേങ്ങ പെട്ടെന്ന്
കരിഞ്ഞു പോകാനുള്ള സാധ്യതയുള്ളതുകൊണ്ട് കൈവിടാതെ തന്നെ
ഇളക്കിക്കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. തേങ്ങയിലെ വെള്ളം
പൂർണ്ണമായും വലിഞ്ഞു തുടങ്ങുമ്പോൾ തീ നല്ലതുപോലെ കുറച്ചു വയ്ക്കണം.
ഇത്തരത്തിൽ തയ്യാറാക്കിയെടുത്ത തേങ്ങ കുറച്ചുനേരം ചൂടാറാനായി
മാറ്റിവയ്ക്കാം. ആദ്യം മിക്സിയിൽ അടിച്ചെടുക്കുന്ന തേങ്ങ പെർഫെക്റ്റ് ആയി
പൊടിഞ്ഞു കിട്ടാത്തത് കൊണ്ട് തന്നെ ചൂടാക്കിയ ശേഷം വീണ്ടും ഒരു തവണ കൂടി
മിക്സിയിലിട്ട് പൊടിച്ചെടുക്കേണ്ടതായി വരും. നേരത്തെ പറഞ്ഞതുപോലെ തയ്യാറാക്കി വെച്ച തേങ്ങയുടെ ചൂട് മാറിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിൽ ഇട്ട് ഒരുതവണ കൂടി കറക്കിയെടുത്തു കഴിഞ്ഞാൽ നല്ല കിടിലൻ
രുചിയും ഭംഗിയുമുള്ള കോക്കനട്ട് പൗഡർ റെഡിയായി കഴിഞ്ഞു. കോക്കനട്ട്
ബർഫി,ലഡു, മിഠായികൾ എന്നിവയെല്ലാം തയ്യാറാക്കാനായി ഇത്തരത്തിൽ തയ്യാറാക്കി
എടുത്ത കോക്കനട്ട് പൗഡർ ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ
വീഡിയോ കാണാവുന്നതാണ്.
🥥 Homemade Desiccated Coconut Recipe
Ingredients:
- 1 fresh mature coconut (brown shell, not green)
Instructions:
🔹 Step 1: Break and Peel the Coconut
- Crack open the coconut and drain the coconut water (you can drink it or use it elsewhere).
- Use a knife or a coconut scraper to remove the white flesh.
- Peel off the brown skin (optional, for a whiter result).
🔹 Step 2: Grate or Chop
- Cut the coconut flesh into small pieces or grate it using a hand grater or food processor.
- Use the fine side of the grater or pulse in a processor for a fine texture.
🔹 Step 3: Dry the Coconut
Method 1 – Oven:
- Preheat oven to 100°C (212°F).
- Spread the grated coconut in a thin layer on a baking tray.
- Bake for 30–45 minutes, stirring every 10 minutes, until dry but not browned.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




