Singer Sujatha Mohan : മലയാളികളുടെ പ്രിയ ഗായികമാരിൽ ഒരാളാണ് സുജാത മോഹൻ. സംഗീത ജീവിതത്തിൽ ഇതുവരെ എണ്ണാൻ കഴിയുന്നതിനും അപ്പുറം ഗാനങ്ങൾ അവർ സമ്മാനിച്ചിട്ടുണ്ട്. ചെറുപ്രായത്തിലാണ് സുജാത മോഹൻ പാടാൻ തുടങ്ങുന്നത്. അച്ഛന്റെ അഭാവത്തില്‍ അമ്മയുടെ സഹോദരിമാരായിരുന്നു തന്നെ പാട്ടിലേക്ക് തിരിയാന്‍ ഉപദേശിച്ചത് എന്ന് സുജാത പറഞ്ഞിട്ടുണ്ട്. അരനൂണ്ടാണ്ടിലേറെയായി സംഗീത ലോകത്ത് തുടരുകായാണ് ഗായിക. മലയാളിയുടെ മനസ്സിൽ ശുദ്ധസംഗീതത്തിന്റെ തേൻമഴ ഓയിക്കുന്ന ഗായികയായി മാറി. പ്രണയവും വേദനയുമെല്ലാം ആ ശബ്ദത്തിൽ നിന്നും വ്യക്തമാണ്.
പ്രണയം തുളുമ്പും സ്വര മാധുര്യം
ഇന്നും മലയാളികളുടെ നാവിൻ തുമ്പത്താണ് ആ മധുര ഗാനങ്ങൾ. പാടില്ലെന്ന പോലെ എപ്പോഴും മധുരിക്കും ചിരിക്കുന്ന മുഖമാണ് സുജാതയ്ക്ക്. ചിത്ര, സുജാത ഇവർ കഴിഞ്ഞേ മലയാളിക്ക് മറ്റു ഗായികമാർ ഒള്ളു. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആ മധുര നാദത്തിനു പകരം വയ്ക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല. ഗായികമാർ പലരും മലയാളത്തിൽ വന്നുപോയി. എന്നാൽ ഈ പ്രണയസ്വരത്തോട് ഇന്നും ഒരു പ്രത്യേക ഇഷ്ടമാണ്. ഡോ.വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31ന് കൊച്ചിയിലാണു സുജാത ജനിച്ചത്. എട്ടാം വയസ്സിൽ കലാഭവനിൽ നിന്ന് സംഗീതം പേടിച്ചു തുടങ്ങി. നെയ്യാറ്റിൻകര വാസുദേവൻ, കല്യാണസുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരുടെ കീഴിൽ ശാസ്ത്രീയ സംഗീതവും അഭ്യസിച്ചു.

കൊച്ചുവാനമ്പാടി എന്ന സുജാത മോഹൻ.
ഒമ്പതാം വയസ്സുമുതൽ യേശുദാസിനൊപ്പം ഗാനമേളകളിൽ സുജാത പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചുവാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.1975ൽ പുറത്തിറങ്ങിയ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിനു വേണ്ടി പാടിയാണ് പിന്നണി ഗാനരംഗത്ത് സുജാത എത്തുന്നത്. അതേ വർഷം ‘കാമം ക്രോധം മോഹം’ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം സ്വപ്നം കാണും പെണ്ണേ എന്ന ഗാനം ആലപിച്ചു. അതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കർപ്പൂര ദീപങ്ങൾ, ദൂരെ കിഴക്കുദിച്ചു, തുടങ്ങി നിരവധി ഗാനങ്ങൾ ആലപിച്ചു.

അതെല്ലാം സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. പിനീട് അങ്ങോട്ട് മലയാളത്തിന് പുറമെ തമിഴിലും പാടിത്തുടങ്ങി. ഇന്നിപ്പോൾ മലയാളത്തിന്റെ മാത്രമല്ല തമിഴിന്റെയും പ്രിയ ഗായികയാണ് സുജാത. ഇളയരാജയുടെ സംഗീതത്തിൽ ‘കവികുയിൽ’ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് തുടക്കം. റോജയിലെ ‘പുതുവെള്ളൈ മഴൈ’ എന്ന പാട്ടിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടഗായികയായി. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമായി ഏകദേശം പതിനായിരത്തിലധികം ഗാനങ്ങൾ സുജാത പാടി. മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം നാല് തവണയും തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം മൂന്ന് തവണയും സ്വന്തമാക്കി. Singer Sujatha Mohan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




