Sivakarthikeyan Madrasi Update : മലയാള സിനിമയിലെ പ്രമുഖ നടൻമാർ അന്യ ഭാഷ ചിത്രങ്ങളിൽ വേഷമിടുന്നുണ്ട്. അത്തരത്തിൽ ഒരാളായിരുന്നു നടൻ ജയറാം. അഡീ സംബന്ധിച്ച് അദ്ദേഹത്തിന് വളരെയധികം സന്തോഷമുണ്ടെന്ന് പറയുമ്പോഴും ആരാധകർക്കിടയിൽ അഭിപ്രായ വെത്യാസമുണ്ടായിരുന്നു. ഇപ്പോളിതാ നടൻ ബിജു മേനോനും തമിഴ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്ന വാർത്തയാണ് വരുന്നത്. ശിവകാര്‍ത്തികേയൻ നായകനായി എത്തുന്ന ‘മദ്രാസി’ എന്ന ചിത്രത്തിലാണ് ബിജു മേനോനും എത്തുന്നത്.
ശിവകാർത്തികേയൻ ചിത്രത്തിൽ ബിജുമേനോനും

എ ആര്‍ മുരുഗദോസ്സാണ് ചിത്രത്തിന്റെ സംവിധാനം. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണ് മദ്രാസി. വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്‍മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ഒപ്പം മദ്രാസിയുടെ ഓഡിയോ ട്രെയിലര്‍ ലോഞ്ച് ഓഗസ്റ്റ് 24നാണ്. ശിവകാര്‍ത്തികേയന്റെ കരിയറിലെ വഴിത്തിരിവാകുമെന്ന് കരുതുന്ന ചിത്രമാണ് മദ്രാസി. അതിനാൽ തന്നെ ആരാധകരും ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രതീക്ഷിച്ചിരിക്കുന്നത്.
മദ്രാസിയുടെ കൂടുതൽ അപ്ഡേറ്റുകൾ പുറത്ത്.

തമിഴ് സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത നടന്നാണ് ശിവകാർത്തികേയൻ. ഗാന രചയിതാവ്, ഗായകൻ, എന്നി നിലകളിലെല്ലാം താരം പ്രവർത്തിച്ചിട്ടുണ്ട്. അമരനാണ് ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്ന സിനിമ. സായി പല്ലവി നായികയായി എത്തിയ ചിത്രം രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം ചെയ്തത്. ആഗോളതലത്തില്‍ മികച്ച വിജയം കൈവരിക്കാൻ ചിത്രത്തിന് കഴിഞ്ഞു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിത കഥ പറഞ്ഞ ചിത്രം 334 കോടിയോളം നേടിയിരുന്നു. 2024ലെ സര്‍പ്രൈസ് ഹിറ്റ് ആയിരുന്നു അമരൻ.

മേജര്‍ മുകുന്ദ് വരദരാജനായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയപ്പോൾ ഇന്ദു റെബേക്ക വര്‍ഗീസായി സായ് പല്ലവിയും നിറഞ്ഞാടി. പ്രേമലു എന്ന ചിത്രത്തിലൂടേ പ്രേക്ഷക ശ്രദ്ധ നേടിയ താരം ശ്യാം മോഹനും ചിത്രത്തിൽ ഒരു വേഷം ചെയ്തിരുന്നു. നിലവിൽ സുധ കൊങ്കര ചിത്രം പാരാശക്തിയാണ് അടുത്തതായി വരാനുള്ള ശിവകാർത്തികേയൻ ചിത്രം. അഥർവ, ശ്രീലീല എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി മോഹനൻ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. ഒപ്പം മലയാളികളുടെ സ്വന്തം ബേസിൽ ജോസഫും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തമിഴ് നാട്ടിൽ നടന്ന തിഥി അടിച്ചമർത്തലിന്റെ കഥയാണ് പരാശക്തി പറയുന്നത്.Sivakarthikeyan Madrasi Update
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




