Kantara Collection Report

ബ്ലോക്ക്ബസ്റ്റർ കളക്ഷനുമായ്യി റിഷബ് ചിത്രം; തിയേറ്ററിൽ ആവേശം നിറച്ചു കാന്താര..!! | Kantara Collection Report

Kantara Collection Report : ഇന്ത്യൻ സിനിമ ലോകത്ത് തന്നെ ചരിത്രം സൃഷ്ടിക്കുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര. നിലവിലുള്ള ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർത്തു മുന്നേറുകയാണ് ചിത്രം ഇപ്പോൾ. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ തന്നെ ഞെട്ടിക്കുന്ന കളക്ഷൻ ആണ് ചിത്രം നേടിയിരിക്കുന്നത്. 316 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ ഇതുവരെ നേടിയത്. ആദ്യ ദിനം കേരളത്തിൽ നിന്നും 5.25 കോടി രൂപയാണ് ചിത്രം നേടിയത്. ബ്ലോക്ക്ബസ്റ്റർ കളക്ഷനുമായ്യി […]

Kantara Collection Report : ഇന്ത്യൻ സിനിമ ലോകത്ത് തന്നെ ചരിത്രം സൃഷ്ടിക്കുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര. നിലവിലുള്ള ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർത്തു മുന്നേറുകയാണ് ചിത്രം ഇപ്പോൾ. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ തന്നെ ഞെട്ടിക്കുന്ന കളക്ഷൻ ആണ് ചിത്രം നേടിയിരിക്കുന്നത്. 316 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ ഇതുവരെ നേടിയത്. ആദ്യ ദിനം കേരളത്തിൽ നിന്നും 5.25 കോടി രൂപയാണ് ചിത്രം നേടിയത്.

ബ്ലോക്ക്ബസ്റ്റർ കളക്ഷനുമായ്യി റിഷബ് ചിത്രം

ബോളിവുഡിലെയും തെലുങ്കിലെയും വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നിരിക്കുന്നു. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിനെയും ഷങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയും കാന്താര ഇതിനോടകം മറികടന്നു. കേരളത്തിലും വലിയ മുന്നേറ്റമാണ് കാന്താര ഉണ്ടാക്കുന്നത്. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടി

തിയേറ്ററിൽ ആവേശം നിറച്ചു കാന്താര.

എന്നാണ് റിപോർട്ടുകൾ. കന്നഡയിൽ നിന്ന് 19.6 കോടി, തെലുങ്കിൽ നിന്ന് 13 കോടി, ഹിന്ദിയിൽ നിന്ന് 18.5 കോടി, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ. ആദ്യ ദിവസം തന്നെ ആഗോളതലത്തിൽ 89 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ഏകദേശം 43.65 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ട് ദിവസം കൊണ്ട് ചിത്രത്തിന്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 105.5 കോടി രൂപ കവിഞ്ഞിരുന്നു.

2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു കാന്താര. വമ്പൻ കളക്ഷൻ ആയിരുന്നു ഈ കന്നഡ ചിത്രം നേടിയത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷബ് നേടിയിരുന്നു. antara Collection Report