Ravanaprabhu 4k Release : പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രം രാവണപ്രഭു ഒടുവിൽ റിലീസിനെത്തിയിരിക്കുകയാണ്. തലയുടെ വിളയാട്ടം എങ്ങനെയായിരുന്നോ അതിൽ ഒട്ടും കുറവില്ലാതെയാണ് മംഗലശേരി നീലകണ്ഠനും കാർത്തികേയനും തിയേറ്റർ ഭരിക്കുന്നത്. ആദ്യ ഷോ അവസാനിക്കുമ്പോൾ തന്നെ ആവേശ പെരുമഴയാണ് സിനിമക്ക് ആരാധകർ നൽകുന്നത്. മോഹൻലാൽ ആരാധകർ മാത്രമല്ല സിനിമ താരങ്ങളും ഫസ്റ്റ് ഷോ കണ്ടിറങ്ങുന്നുണ്ട്. ഇതാണ് മോളിവുഡ് അല്ല മോഹൻലാൽ വുഡ് ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

തിയേറ്റർ എങ്ങും ആഘോഷം
അത്രമേൽ ആഘോഷമാക്കിയാണ് ചിത്രത്തെ ആരാധകർ വരവേറ്റത്. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ആണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. റിലീസിന് മുന്നോടിയയായി ഇന്നലെ എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. വമ്പൻ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചത്. തിയേറ്ററിന് അകത്ത് നിന്നുള്ള ആരാധകരുടെ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലാണ്. മോഹൻലാൽ ആരാധകർക്കായി പ്രത്യേക മാഷപ്പ് വീഡിയോയും തിയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നു. സരയൂ, കൈലാഷ് ഉൾപ്പെടെ നിരവധി സിനിമാതാരങ്ങളും ഈ ഷോയിൽ പങ്കെടുത്തിട്ടുണ്ട്.

തലക്ക് ശേഷം മംഗലശ്ശേരി നീലകണ്ഠന്റെയും കാർത്തികേയന്റേയും വിളയാട്ടം.
ആയിരത്തിന് മേലെ സീറ്റുള്ള തിയറ്ററിൽ നിറഞ്ഞ സത്യസയാണ് പ്രദർശനം ആരംഭിച്ചത്. ഇന്ന് രാവിലെ 7.30 മുതൽ ആണ് രാവണപ്രഭുവിന്റെ ഷോകൾ എല്ലായിടത്തും ആരംഭിച്ചത്. മികച്ച അഡ്വാൻസ് ബുക്കിംഗ് സിനിമയ്ക്ക് ലഭിച്ചിരുന്നു. ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡ് ആയി മാറിയിരുന്നു. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് രാവണപ്രഭു.

മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്. മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു മോഹൻലാൽ സിനിമയിലെത്തിയത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. Ravanaprabhu 4k Release
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




