Mammootty Evergreen Movies Amaram Re Release Soon

തിയേറ്റർ പിടിച്ചു കുലുക്കാൻ രാജാമണിക്ക്യം പ്രതീക്ഷിച്ചു; എന്നാൽ വരുന്നത് എവർഗ്രീൻ ക്ലാസിക് ചിത്രം..!! | Mammootty Evergreen Movies Amaram Re Release Soon

Mammootty Evergreen Movies Amaram Re Release Soon : മോഹൻലാൽ ചിത്രം തീയേറ്ററുകൾ കീഴടക്കി ഭരിച്ചുകൊണ്ടിരിക്കെ മമ്മൂട്ടി ആരാധകർക്കായി മമ്മൂട്ടി ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത അമരം എന്ന ചിത്രമാണ് ആരാധകർക്കായി എത്തുന്നത്. ലോഹിതദാസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. പുറത്തിറങ്ങി 34 വർഷത്തിന് ശേഷം സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് വരുകയാണ്. 4K ഡോൾബി അറ്റ്മോസിലാണ് […]

Mammootty Evergreen Movies Amaram Re Release Soon : മോഹൻലാൽ ചിത്രം തീയേറ്ററുകൾ കീഴടക്കി ഭരിച്ചുകൊണ്ടിരിക്കെ മമ്മൂട്ടി ആരാധകർക്കായി മമ്മൂട്ടി ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത അമരം എന്ന ചിത്രമാണ് ആരാധകർക്കായി എത്തുന്നത്. ലോഹിതദാസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. പുറത്തിറങ്ങി 34 വർഷത്തിന് ശേഷം സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് വരുകയാണ്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ റീ റിലീസ് ചെയുന്നത്.

തിയേറ്റർ പിടിച്ചു കുലുക്കാൻ രാജാമണിക്ക്യം പ്രതീക്ഷിച്ചു

ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലച്ചിത്ര വിതരണ കമ്പനിയായ സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരം റിലീസ് ചെയുന്നത്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതംപശ്ചാത്തലമാക്കിയുള്ള ഇമോഷണല്‍ ഡ്രാമയായിരുന്നു അമരം; ചിത്രം തിയേറ്ററില്‍ വലിയ വിജയമായിരുന്നു. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ 200 ദിവസത്തോളം പ്രദര്‍ശനം നടത്തിയിരുന്നു. മദ്രാസിലെ തിയേറ്ററുകളിൽ 50 ദിവസത്തോളം പ്രദർശനം തുടർന്നിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമയിൽ ഒന്നാണ് അമരം. എന്നാൽ ചിത്രത്തിന്റെ റീ റിലീസിനെ സംബന്ധിച്ച് നിരാശയുണർത്തുന്ന പ്രതികരണമാണ് മമ്മൂട്ടി ആരാധകരുടെ പക്കൽ നിന്നും ഉയരുന്നത്.

എന്നാൽ വരുന്നത് എവർഗ്രീൻ ക്ലാസിക് ചിത്രം

രാജമാണിക്യം, മായാവി, ബിഗ് ബി തുടങ്ങി സിനിമകളാണ് റീ റിലീസ് ചെയ്യണ്ടതെന്നും അമരം പോലെയുള്ള സിനിമകൾക്ക് റീ റിലീസിൽ ആളെക്കൂട്ടാൻ സാധിക്കില്ല എന്നുമാണ് പലരും പറയുന്നത്. അമരം നല്ല സിനിമയാണെങ്കിലും റീ റിലീസ് വേണ്ട എന്നാണ് മറ്റു ചിലരുടെ കമന്റ്. തീയേറ്ററുകളിൽ ആവേശം നിറക്കുന്ന തരത്തിലുള്ള ചിത്രങ്ങൾക്കായാണ് ആരാധകർ കാത്തിരിക്കുന്നത്. മായാവി, ബിഗ്ബി, രാജമാണിക്യം എന്നിവയാണ് അത്തരത്തിലുള്ള ചിത്രങ്ങളായി ആരാധകർ അഭിപ്രായപ്പെടുന്നത്. നിലവിൽ സിനിമയുടെ റീ റിലീസ് ഡേറ്റ് പുറത്തുവന്നിട്ടില്ല.

മധു അമ്പാട്ട്, ജോണ്‍സണ്‍, രവീന്ദ്രന്‍, വി.ടി. വിജയന്‍, ബി.ലെനിന്‍ തുടങ്ങിവർ അണിനിരന്ന ചിത്രം കൂടിയായിരുന്നു അമരം. സിനിമയിലെ ഗാനങ്ങളെല്ലാം എവര്‍ഗ്രീന്‍ സോങാണ്. ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം ഒന്നിനൊന്ന് മികച്ചതാണ്. അവരുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളുടെ നിരയിലും ചിത്രം ഇടംപിടിച്ചിരുന്നു. ചിത്രത്തിലെ ഭാര്‍ഗവിയായുള്ള പെര്‍ഫോമന്‍സിലൂടെ കെ പി എ സി ലളിതയ്ക്ക് മികച്ച സഹനടിയ്ക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മുരളിയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരപട്ടികയില്‍ ആ വര്‍ഷത്തെ മികച്ച ഛായാഗ്രാഹകനായത് മധു അമ്പാട്ടായിരുന്നു. Mammootty Evergreen Movies Amaram Re Release Soon