ghee

നല്ല ശുദ്ധമായ നെയ്യ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം!! പാൽ പാട മാത്രം മതി; | Home Made Ghee Prepartion

Collect Cream (Malai)Make Butter from CreamBoil the Butter to Make GheeSimmer Until Clarified Home Made Ghee Prepartion: പണ്ടുകാലങ്ങളിൽ ഒരു വീട്ടിലേക്ക് ആവശ്യമായ പാൽ, തൈര്, നെയ്യ് എന്നിവയെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതികളായിരുന്നു ഉണ്ടായിരുന്നത്. കാരണം എല്ലാ വീടുകളിലും ഒരു പശുവിനെ എങ്കിലും വളർത്തുന്ന പതിവ് നിലനിന്നിരുന്നു. എന്നാൽ ഇന്ന് കൂടുതൽ പേരും പുറത്തുപോയി ജോലി ചെയ്യാൻ തുടങ്ങിയതോടെ വീട്ടിൽ പശുവിനെ വളർത്തുക എന്നതെല്ലാം ബുദ്ധിമുട്ടേറിയ കാര്യമായി മാറി. അതുകൊണ്ടുതന്നെ […]

Collect Cream (Malai)
Make Butter from Cream
Boil the Butter to Make Ghee
Simmer Until Clarified

Home Made Ghee Prepartion: പണ്ടുകാലങ്ങളിൽ ഒരു വീട്ടിലേക്ക് ആവശ്യമായ പാൽ, തൈര്, നെയ്യ് എന്നിവയെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതികളായിരുന്നു ഉണ്ടായിരുന്നത്. കാരണം എല്ലാ വീടുകളിലും ഒരു പശുവിനെ എങ്കിലും വളർത്തുന്ന പതിവ് നിലനിന്നിരുന്നു. എന്നാൽ ഇന്ന് കൂടുതൽ പേരും പുറത്തുപോയി ജോലി ചെയ്യാൻ തുടങ്ങിയതോടെ വീട്ടിൽ പശുവിനെ വളർത്തുക എന്നതെല്ലാം ബുദ്ധിമുട്ടേറിയ കാര്യമായി മാറി. അതുകൊണ്ടുതന്നെ പാലുൽപന്നങ്ങൾ കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം നിങ്ങളുടെ വീട്ടിൽ പാൽ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നല്ല രുചികരമായ നെയ്യ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ നെയ്യ് തയ്യാറാക്കാനായി പാല് നല്ലതുപോലെ കുറുക്കി തിളപ്പിച്ച് എടുക്കേണ്ടതുണ്ട്. ഏകദേശം ഒരു ലിറ്റർ അളവിൽ പാലാണ് എടുക്കുന്നത് എങ്കിൽ അത് അര ഭാഗത്തോളം കുറുക്കി എടുക്കുമ്പോൾ പാട നല്ലതുപോലെ തെളിഞ്ഞു വരുന്നതാണ്. കുറുക്കി തിളപ്പിച്ചെടുത്ത പാൽ കുറച്ചുനേരം മാറ്റിവയ്ക്കുമ്പോൾ തന്നെ അതിൽ നിന്നും നല്ല കട്ടിയുള്ള പാട ലഭിക്കുന്നതാണ്. ഇങ്ങിനെ എല്ലാ ദിവസവും പാലിൽ നിന്നും കിട്ടുന്ന പാട ഒരു പാത്രത്തിലേക്ക് മാറ്റി അത് റഫ്രിജറേറ്ററിൽ സൂക്ഷിച്ചു വയ്ക്കുക. ഏകദേശം 10 മുതൽ 15 ദിവസം ആകുമ്പോഴേക്കും പാട സൂക്ഷിക്കുന്ന പാത്രം നിറഞ്ഞു കിട്ടും.

അടുത്തതായി നെയ്യ് തയ്യാറാക്കാനുള്ള കാര്യങ്ങൾ ചെയ്തെടുക്കാം. ഫ്രീസറിൽ സൂക്ഷിച്ചുവെച്ച നെയ്യിന്റെ പാട കുറഞ്ഞത് 3 മണിക്കൂർ മുൻപെങ്കിലും പുറത്തു വെച്ചാൽ മാത്രമാണ് ഉദ്ദേശിച്ച രീതിയിൽ നെയ്യ് തയ്യാറാക്കി എടുക്കാൻ സാധിക്കുകയുള്ളൂ. പാടയുടെ തണുപ്പ് പോയി കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ അടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വെണ്ണ മാത്രമായി വെള്ളത്തിൽ നിന്നും മാറ്റിയെടുക്കാനായി സാധിക്കും. തയ്യാറാക്കിയെടുത്ത വെണ്ണയെ ഒരു ഉരുളയുടെ രൂപത്തിലേക്ക് മാറ്റിയെടുക്കാം.

അടി കട്ടിയുള്ള ഒരു പാത്രമോ അല്ലെങ്കിൽ ഒരു ചീനച്ചട്ടിയോ അടുപ്പത്ത് വച്ച് അതിലേക്ക് വെണ്ണയിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. വെണ്ണ നല്ലതുപോലെ ഉരുകി ഇളം മഞ്ഞനിറമാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കിയെടുത്ത നെയ്യ് അരിച്ചെടുത്ത ശേഷം എയർ ടൈറ്റായ കണ്ടെയ്നറുകളിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യമുള്ള സമയത്ത് എടുത്ത് ഉപയോഗിക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : A Unique Family

Home Made Ghee Prepartion

Ingredients

  • Fresh cream (malai) or unsalted butter – 500 g
  • Cold water – ½ cup (only if using malai)

👩‍🍳 Step-by-Step Preparation

1. Collect the Cream (Malai)

  • Boil milk and let it cool.
  • A thick layer of cream will form on top.
  • Skim this off and store it in a container in the refrigerator.
  • Keep collecting daily until you have enough cream (about 500 g).

2. Make Butter from the Cream

  • Bring the stored cream to room temperature.
  • Add ½ cup of cold water.
  • Churn it using a hand blender, mixer, or traditional churner (mathani).
  • The butter will start separating from the liquid (buttermilk).
  • Collect the butter and wash it with cold water 2–3 times to remove milk solids.

3. Melt the Butter

  • Put the washed butter in a heavy-bottomed pan.
  • Heat it on low flame until it melts completely.

4. Simmer and Clarify

  • Continue heating on low to medium flame.
  • The melted butter will start bubbling and make a crackling sound.
  • Gradually, you’ll see white milk solids settle at the bottom.
  • When the liquid turns clear golden and gives off a nutty aroma, the ghee is ready.
  • Turn off the flame.

5. Strain and Store

  • Let the ghee cool slightly (warm, not solid).
  • Strain it through a fine strainer or muslin cloth into a clean, dry glass jar.
  • Store it at room temperature

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ