Jeethu Joseph Memories New Update

ത്രില്ലർ സിനിമകളുടെ തുടക്കം മെമ്മറീസ് രണ്ടാം ഭാഗം എത്തുന്നു; അപ്ഡേറ്റുമായി പൃഥ്വിരാജ്..!! | Jeethu Joseph Memories New Update

Jeethu Joseph Memories New Update : ത്രില്ലർ സിനിമകളുടെ തമ്പുരാൻ എന്ന് വിശേഷിപ്പിക്കുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് മെമ്മറീസ്. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ത്രില്ലർ സിനിമയായിരുന്നു മെമ്മറീസ്. മേഘ്ന രാജ്, നെടുമുടി വേണു, മിയ, വിജയരാഘവൻ, സുരേഷ് കൃഷ്ണ, മധുപാൽ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ പൃഥ്വിരാജ് ഒരു പോലീസ് വേഷത്തിലാണ് എത്തിയിരുന്നത്. ത്രില്ലർ സിനിമകളുടെ തുടക്കം മെമ്മറീസ് രണ്ടാം ഭാഗം എത്തുന്നു മെമ്മറീസിന് പിന്നാലെ ജിത്തു ജോസഫ് […]

Jeethu Joseph Memories New Update : ത്രില്ലർ സിനിമകളുടെ തമ്പുരാൻ എന്ന് വിശേഷിപ്പിക്കുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് മെമ്മറീസ്. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ത്രില്ലർ സിനിമയായിരുന്നു മെമ്മറീസ്. മേഘ്ന രാജ്, നെടുമുടി വേണു, മിയ, വിജയരാഘവൻ, സുരേഷ് കൃഷ്ണ, മധുപാൽ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ പൃഥ്വിരാജ് ഒരു പോലീസ് വേഷത്തിലാണ് എത്തിയിരുന്നത്.

ത്രില്ലർ സിനിമകളുടെ തുടക്കം മെമ്മറീസ് രണ്ടാം ഭാഗം എത്തുന്നു

മെമ്മറീസിന് പിന്നാലെ ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് ദൃശ്യം. എങ്കിൽ പോലും ത്രില്ലർ സിനിമകളിൽ ഇന്നും പ്രിയപ്പെട്ടത് മെമ്മറീസ് തന്നെയാണ്. ഇപ്പോളിതാ മെമ്മറീസ് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. രണ്ടാം ഭാഗം ഒരുങ്ങാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ് ഇപ്പോൾ. ജീത്തു ജോസഫിന് സിനിമയുടെ തുടർച്ച ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും അതിനെക്കുറിച്ച് താനുമായി സംസാരിച്ചിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

അപ്ഡേറ്റുമായി പൃഥ്വിരാജ്.

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് പ്രതികരണം. ‘ജീത്തുവിന് മെമ്മറീസിൻ്റെ രണ്ടാം ഭാഗം ഒരുക്കാൻ ആഗ്രഹം ഉണ്ട്. കുറച്ചു നാളായി എന്നോട് അതിനെ കുറിച്ച് പറയുണ്ട്. ഇനി ഇപ്പോൾ ഇത് പറഞ്ഞതുകൊണ്ട് ചെയ്യാതിരിക്കുമോ. അങ്ങനെ ജീത്തുവിന് സാം അലക്സിന്റെ തുടർച്ച ചെയ്യാൻ ഐഡിയ ഉണ്ട്. അതാത് സിനിമ ചെയ്ത എഴുത്തുക്കാർക്കും സംവിധായകർക്കുമാണ് സിനിമകളുടെ തുടർച്ച ചെയ്യാൻ തോന്നേണ്ടത്.

അല്ലാതെ അഭിനേതാവിന് തോന്നിയിട്ട് കാര്യമില്ലല്ലോ’ എന്ന് പൃഥ്വിരാജ് പറഞ്ഞു. 2013 ഓഗസ്റ്റ് 13 നാണ് മലയാള സിനിമാസ്വാദകരിലേക്ക് ‘മെമ്മറീസ്’ എത്തുന്നത്. ഒരു ത്രില്ലർ ചിത്രം വീണ്ടും വീണ്ടും കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതുതന്നെയാണ് ആ ചിത്രത്തിന്‍റെ വിജയം. സീരിയൽ കില്ലിങ്ങും അതിന്റെ അന്വേഷണവും എന്ന രീതിയിൽ ആണ് മെമ്മറീസ് എത്തിയത്. Jeethu Joseph Memories New Update