Leaves have antibacterial and anti-inflammatory properties.
Crushed leaf paste is applied on cuts, minor wounds, and skin infections.
Thottalvadi Plant Benefits: നമ്മുടെയെല്ലാം വീടിനോട് ചേർന്ന് കിടക്കുന്ന തൊടികളിലെല്ലാം വളരെ സുലഭമായി കാണുന്ന ചെടികളിൽ ഒന്നായിരിക്കുമല്ലോ തൊട്ടാവാടി. പണ്ടുകാലങ്ങളിൽ തൊട്ടാവാടിയുടെ ഔഷധഗുണങ്ങളെ പറ്റി മിക്ക ആളുകൾക്കും അറിയാമായിരുന്നതു കൊണ്ടുതന്നെ അവ പലരീതികളിലായി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് ആയുർവേദ കടകളിലും മറ്റുമാണ് തൊട്ടാവാടി കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. തൊട്ടാവാടിയുടെ ഈ ഔഷധഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കുകയാണെങ്കിൽ നിങ്ങൾക്കുമത് തീർച്ചയായും ഉപകാരപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. തൊട്ടാവാടിയുടെ ഔഷധഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.
തൊട്ടാവാടി ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ആദ്യത്തെ കാര്യം കടുത്ത ചുമ,കഫക്കെട്ട് എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കാം എന്നതാണ്. അതിനായി തൊട്ടാവാടിയുടെ ഇല നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം നാലു മുതൽ അഞ്ചു ദിവസം വരെ വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക. ഉണക്കിയെടുത്ത തൊട്ടാവാടിയുടെ ഇലകൾ മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ശേഷം ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇതിൽ നിന്നും കാൽ ടീസ്പൂൺ അളവിൽ പൊടിയെടുത്ത് അല്പം തേനിൽ ചാലിച്ച് സ്ഥിരമായി കഴിക്കുകയാണെങ്കിൽ എത്ര പഴകിയ ചുമയും കഫക്കെട്ടും വളരെ പെട്ടെന്ന് തന്നെ മാറി കിട്ടുന്നതാണ്.ചെറിയ വീഴ്ചകളും മറ്റും പറ്റിയുണ്ടാകുന്ന മുറിവുകളെ ഉണക്കാനും തൊട്ടാവാടി ഒരു മരുന്നായി ഉപയോഗപ്പെടുത്താം.അതിനായി തൊട്ടാവാടിയുടെ നീരെടുത്ത് അത് മുറിവിൽ പിഴിഞ്ഞൊഴിക്കുകയാണെങ്കിൽ മുറി പെട്ടന്നു തന്നെ ഉണങ്ങി കിട്ടുന്നതാണ്.
ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും പൈൽസ് പോലുള്ള അസുഖങ്ങൾക്കും തൊട്ടാവാടി മരുന്നായി ഉപയോഗപ്പെടുത്താം. അതിനായി ഒരു പാത്രത്തിലേക്ക് സവാള ചെറുതായി അരിഞ്ഞെടുത്തതും, തൊട്ടാവാടിയുടെ ഇല കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുത്തതും, അല്പം കുരുമുളകുപൊടിയും ഉപ്പും ചേർത്ത് ഒരു താറാമുട്ട കൂടി പൊട്ടിച്ചൊഴിച്ച ശേഷം ഓംലെറ്റ് രൂപത്തിൽ തയ്യാറാക്കി കഴിച്ചാൽ മതിയാകും.
ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, തരി തരിപ്പ് എന്നിവ ഇല്ലാതാക്കാനായി തൊട്ടാവാടി ഉപയോഗിച്ച് എണ്ണ തയ്യാറാക്കി അത് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി തൊട്ടാവാടിയുടെ ഇല കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം പൂർണമായും കളഞ്ഞു മാറ്റിവയ്ക്കുക. ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി തുടങ്ങുമ്പോൾ തൊട്ടാവാടിയുടെ ഇലയിട്ട് അത് നല്ലതുപോലെ നിറം മാറി വന്നുകഴിയുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു എണ്ണ അരിച്ചെടുത്ത് അലർജിയുള്ള ശരീര ഭാഗങ്ങളിൽ തേച്ചു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാറി കിട്ടുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Thottalvadi Plant Benefits
- Excellent for Wound Healing
Leaves have antibacterial and anti-inflammatory properties.
Crushed leaf paste is applied on cuts, minor wounds, and skin infections.
- Controls Bleeding (Styptic)
Helps stop bleeding quickly when applied externally.
Useful for small injuries and nosebleeds (external application).
- Good for Piles (Hemorrhoids)
Leaf paste or decoction is used in Ayurveda to reduce:
burning
swelling
discomfort
Helps shrink piles naturally.
- Helps in Diarrhea & Dysentery
Root or leaf decoction is used to treat:
loose motion
intestinal infections
blood in stool
- Useful for Urinary Problems
Helps with:
painful urination
urinary infections
bladder irritation
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




