Ragi (finger millet)
Wheat
Jowar (sorghum)
Bajra (pearl millet)
Green gram
Black gram
Roasted gram (chana dal)
Corn
Barley
Sago (sabudana)
Home Made Health Mix: തണുപ്പുകാലമായാൽ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും പല രീതിയിലുള്ള അസുഖങ്ങളും വേദനകളും ഉടലെടുത്തു തുടങ്ങുകയും ചെയ്യുന്നത് മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളാണ്. വേദനകൾ വരുമ്പോൾ പെയിൻ കില്ലറുകൾ കഴിച്ചാലും ഒരു ചെറിയ ആശ്വാസം ലഭിക്കുമെന്നല്ലാതെ അവ വീണ്ടും വന്നുകൊണ്ടേയിരിക്കും. എന്നാൽ ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കി ശരീരത്തിന് നാച്ചുറലായി തന്നെ പ്രതിരോധശക്തി ലഭിക്കുന്നതിനായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു പ്രത്യേക ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെൽത്ത് മിക്സ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ നവര അരിയാണ്. നമ്മുടെ നാട്ടിലെ ആയുർവേദ കടകളിലും മറ്റും ഇവ സുലഭമായി ലഭിക്കാറുണ്ട്. ഒന്നേകാൽ കപ്പ് അളവിൽ നവരയരിയെടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി തുണി ഉപയോഗിച്ച് വെള്ളം പൂർണമായും കളഞ്ഞെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വെച്ച നവരി അരിയിട്ട് നല്ലതുപോലെ വറുത്തെടുത്ത് മാറ്റിവയ്ക്കുക. അതേ പാനിലേക്ക്
കാൽ കപ്പ് അളവിൽ മുതിര കൂടി ചേർത്ത് ചൂടാക്കി എടുക്കുക. മുതിര മാറ്റിയശേഷം അതിലേക്ക് കാൽകപ്പ് അളവിൽ ഉലുവ ഇട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കാവുന്നതാണ്. ഇതേ രീതിയിൽ തന്നെ കാൽ കപ്പ് അളവിൽ ജീരകം,ആശാളി എന്നിവ കൂടി പാനിലിട്ട് വറുത്തെടുത്തു മാറ്റി വയ്ക്കുക. എല്ലാ ചേരുവകളും ചൂടാറുന്ന സമയം കൊണ്ട് ഹെൽത്ത് മിക്സിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കി എടുക്കാം. ഒരു കപ്പ് അളവിൽ ശർക്കര ഒന്നര കപ്പ് അളവിൽ വെള്ളത്തിൽ ഇട്ട് പാനിയാക്കി അരിച്ചെടുത്തു മാറ്റി വയ്ക്കണം.
നേരത്തെ ചൂടാക്കി വെച്ച എല്ലാ ചേരുവകളും മിക്സിയുടെ ജാറിലേക്ക് ഇട്ട് തരികളില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങ കൂടി ഇട്ട് ഒന്ന് ചൂടാക്കി എടുക്കാം. പൊടിച്ചെടുത്ത മിക്സിലേക്ക്, ചൂടാക്കിയെടുത്ത ശർക്കരപ്പാനി കുറേശ്ശെയായി ചേർത്തു കൊടുക്കുക, അതിലേക്ക് തേങ്ങ, കാൽ സ്പൂൺ അളവിൽ ചുക്കിന്റെ പൊടി, ഏലക്കയുടെ പൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ചെറിയ ഉരുളകളാക്കി എടുക്കാവുന്നതാണ്. ദിവസത്തിൽ ഒരെണ്ണം വെച്ച് ഈ ഒരു ഹെൽത്ത് മിക്സ് കഴിക്കുകയാണെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Home Made Health Mix
Ingredients
(You can adjust quantities as needed; typical ratio below)
Ragi (Finger Millet) – 1 cup
Wheat – 1 cup
Jowar (Sorghum) – ½ cup
Bajra (Pearl Millet) – ½ cup
Green Gram (Moong Dal) – ½ cup
Black Gram (Urad Dal) – ½ cup
Bengal Gram (Chana Dal) – ½ cup
Rice – ½ cup
Corn – ¼ cup
Barley – ¼ cup
Oats – ½ cup
Almonds – ¼ cup
Cashews – ¼ cup
Cardamom – 4–5 pods
🔥 Roasting Process
Roast each ingredient separately on low flame:
Millets & grains – Roast until they turn fragrant.
Pulses – Roast until they change color slightly.
Nuts – Dry roast lightly (don’t brown).
Cardamom – Roast for a few seconds only.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




