Jeethu Joseph Drishyam

ദൃശ്യം 3 ആദ്യം മലയാളത്തില്‍ എത്തും; ആശങ്കകൾക്ക് മറുപടിയുമായി ജിത്തു ജോസഫ്..!! | Jeethu Joseph Drishyam

Jeethu Joseph Drishyam : മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ചിത്രത്തിന്റെ റൈറ്റ്‌സുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തു വന്നിരുന്നു. അതിനു പിന്നാലെ മലയാളികള്‍ ചെറിയ ആശങ്കയില്‍ ആയിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി എന്നതായിരുന്നു ആ വാര്‍ത്ത. സോഷ്യല്‍ മീഡിയയിലൂടെയാണ് പനോരമ സ്റ്റുഡിയോസ് ഇക്കാര്യം അറിയിച്ചത്. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. […]

Jeethu Joseph Drishyam : മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ചിത്രത്തിന്റെ റൈറ്റ്‌സുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തു വന്നിരുന്നു. അതിനു പിന്നാലെ മലയാളികള്‍ ചെറിയ ആശങ്കയില്‍ ആയിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി എന്നതായിരുന്നു ആ വാര്‍ത്ത. സോഷ്യല്‍ മീഡിയയിലൂടെയാണ് പനോരമ സ്റ്റുഡിയോസ് ഇക്കാര്യം അറിയിച്ചത്. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

ദൃശ്യം 3 ആദ്യം മലയാളത്തില്‍ എത്തും

ഇതിന് പിന്നാലെ ആശങ്കയും ഇരട്ടിച്ചു. ദൃശ്യം 3 ആദ്യം ഹിന്ദിയിലായിരിക്കുമോ റിലീസ് ചെയ്യുക എന്ന ചോദ്യവുമായി നിരവധി പേരെത്തി. ഒറിജിനല്‍ പതിപ്പിന് മുന്‍പേ റീമേക്ക് വരുന്നത് എങ്ങനെ ശരിയാകും എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം 3 ആദ്യം മലയാളത്തില്‍ തന്നെയാണ് വരികയെന്നും അതു കഴിഞ്ഞ് മൂന്നോ നാലോ മാസത്തിന് ശേഷമേ ഹിന്ദിയില്‍ വരുകയുള്ളു എന്നും ജീത്തു ജോസഫ് പറഞ്ഞു.

ആശങ്കകൾക്ക് മറുപടിയുമായി ജിത്തു ജോസഫ്..

പനോരമ സ്റ്റുഡിയോസിന് റീമേക്ക് റൈറ്റ്‌സ് നല്‍കിയിട്ടില്ലെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ‘പനോരമ സ്റ്റുഡിയോസുമായുള്ള അസോസിയേഷന്റെ വാര്‍ത്ത വന്നതിന് പിന്നാലെ ഒരുപാട് ആള്‍ക്കാര്‍ എന്നെ വിളിച്ചു. ദൃശ്യം 3 മലയാളത്തില്‍ ആദ്യം വരും. കേരളത്തിലെ റിലീസിംഗ് ഡേറ്റും മറ്റ് കാര്യങ്ങളും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരും ആശിര്‍വാദ് സിനിമാസും തന്നെയാണ്. പുറത്തുള്ള റിലീസാണ് പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തിരിക്കുന്നത്. റീമേക്ക് റൈറ്റ്‌സ് നല്‍കിയിട്ടില്ല എന്നും അത് നമ്മുടെ കയ്യില്‍ തന്നെയാണ് എന്നും സംവിധായകൻ പറഞ്ഞു.

പക്ഷെ അവര്‍ക്ക് ചില റെവന്യൂ റൈറ്റ്‌സ് ലഭിക്കും. പനോരമ സ്റ്റുഡിയോസ് ആണ് ഇനി എല്ലാം തീരുമാനിക്കുന്നത് എന്നല്ല. മലയാളത്തില്‍ ദൃശ്യം പുറത്തിറങ്ങി മൂന്നോ നാലോ മാസത്തിന് ശേഷമേ ഹിന്ദിയില്‍ റിലീസ് ചെയ്യൂ. ആ രീതിയിലാണ് കരാറിലെ നിബന്ധനകള്‍ വെച്ചിരിക്കുന്നത് എന്നും ജീത്തു ജോസഫ് പറഞ്ഞു. അതേസമയം ദൃശ്യം 3 മലയാളം പതിപ്പിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നുവരികയാണ്. ഡിസംബര്‍ ആദ്യ വാരത്തോടെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നും 2026ല്‍ ചിത്രം തിയേറ്ററില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.Jeethu Joseph Drishyam