MAMMOOTTY TALK ABOUT VINAYAKAN

ഒരുപാട് കുസൃതി കാണിക്കുമെങ്കിലും വിനായകന്റെ സിനിമ കാണുമ്പോള്‍ വാത്സല്യം തോന്നി പോകും മമ്മൂട്ടി..!! | MAMMOOTTY TALK ABOUT VINAYAKAN

MAMMOOTTY TALK ABOUT VINAYAKAN : ചെറിയ ഇടവേളക്ക് ശേഷം മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന കളങ്കാവൽ എന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന വേഷം കൈകാര്യം ചെയുന്നുണ്ട്. ഇപ്പോളിതാ വിനായകൻ കുറിച്ചുള്ള അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. വിനായകൻ ഒരുപാട് കുസൃതി കാണിക്കുമെങ്കിലും ഇയാളുടെ സിനിമ കാണുമ്പോള്‍ വാത്സല്യം തോന്നിപോകുമെന്ന് പറയുകയാണ് മമ്മൂട്ടി. വ്യക്തിപരമായ കാര്യങ്ങൾ മാറ്റി നിർത്തിയാൽ വിനായകൻ വളരെ അച്ചടക്കമുള്ള വ്യക്തിയാണെന്ന് മമ്മൂട്ടി നേരത്തെ […]

MAMMOOTTY TALK ABOUT VINAYAKAN : ചെറിയ ഇടവേളക്ക് ശേഷം മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന കളങ്കാവൽ എന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന വേഷം കൈകാര്യം ചെയുന്നുണ്ട്. ഇപ്പോളിതാ വിനായകൻ കുറിച്ചുള്ള അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. വിനായകൻ ഒരുപാട് കുസൃതി കാണിക്കുമെങ്കിലും ഇയാളുടെ സിനിമ കാണുമ്പോള്‍ വാത്സല്യം തോന്നിപോകുമെന്ന് പറയുകയാണ് മമ്മൂട്ടി. വ്യക്തിപരമായ കാര്യങ്ങൾ മാറ്റി നിർത്തിയാൽ വിനായകൻ വളരെ അച്ചടക്കമുള്ള വ്യക്തിയാണെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു.

കുസൃതി കാണിക്കുമെങ്കിലും വിനായകന്റെ സിനിമ കാണുമ്പോള്‍ വാത്സല്യം തോന്നും

കളങ്കാവൽ എന്ന ചിത്രത്തിൽ വിനായകനെ സജസ്റ്റ് ചെയ്തത് മമ്മൂട്ടിയായിരുന്നു എന്ന വാർത്ത ആരാധകർ ആഘോഷിച്ചതാണ്. ഇതിനു പുറമെയാണ് ഇപ്പോൾ വിനായകൻ കുറിച്ച് നടൻ പ്രതികരിച്ചിരിക്കുന്നത്. “സംസാരിക്കാൻ അറിയില്ലെങ്കിലും വിനായകന് അഭിനയിക്കാൻ നന്നായി അറിയാം. ക്ലാസിൽ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികൾ ഉണ്ടാകും. പക്ഷെ കുസൃതി കാണിക്കുന്നവരോട് നമ്മുക്ക് വാത്സല്യം തോന്നും. അങ്ങനത്തെ ഒരു കുസൃതിക്കാരനാണ് വിനായകൻ. ഒരുപാട് കുസൃതികൾ കാണിക്കുമെങ്കിലും ഒരു വാത്സല്യം നമ്മുക്ക് എല്ലാവർക്കും ഇയാളുടെ സിനിമ കാണുമ്പോൾ തോന്നും. ഇത് നമ്മൾ അല്ലാതെ കാണുന്ന വിനായകൻ ആണോ എന്ന് തോന്നിപ്പോകും.

വിനായകനെ കുറിച്ച് മമ്മൂട്ടി

അല്ലാതെ കാണുന്ന വിനയകനും ഇതിനേക്കാൾ നല്ലതാണ്. നാം ശെരിയ്ക്കും കാണാഞ്ഞിട്ടാണ്” എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. വിനായകന്റെ സിനിമ ജീവിതം ഒരു അത്ഭുതത്തോടെയാണ് എപ്പോഴും നോക്കിക്കണ്ടിട്ടുള്ളത് എന്ന് നേരത്തെ മമ്മൂട്ടി കമ്പനിയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞിരുന്നു. ‘ആത്മാർത്ഥത, കഠിനധ്വാനം സത്യസന്ധത എന്നി ഈ മൂന്ന് കാര്യങ്ങൾ കൊണ്ട് മാത്രമേ ഒരു അഭിനേതാവിന് ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ. നമുക്ക് വേണ്ടി അഭിനയിക്കാൻ മറ്റാരും വരില്ല, നമ്മൾ തന്നെ അഭിനയിക്കണം. അതുകൊണ്ട് തന്നെ നമ്മൾ ജീവിതത്തിൽ ഡെഡിക്കേറ്റഡ് ആയിരിക്കണം സിംപിൾ ആയിരിക്കണം.

വിനായകനിൽ ഇതെല്ലാം ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിൽ വ്യക്തിപരമായ നിരവധി കാര്യങ്ങളുണ്ട് അത് മാറ്റി നിർത്തിയാൽ നടനെന്ന നിലയിൽ വളരെ അച്ചടക്കമുള്ള വ്യക്തിയാണ് വിനായകൻ. അതുകൊണ്ട് തന്നെയാണ് അത്രത്തോളം കഥാപാത്രങ്ങൾ അദ്ദേഹത്തിന് വരുന്നതും വളരെ മികച്ചതാക്കി മാറ്റാൻ സാധിക്കുന്നതും എന്ന് മമ്മൂട്ടി പറഞ്ഞു. ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഡിസംബർ അഞ്ചിന് ചിത്രം പുറത്തിറങ്ങും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന് ഒരുപാട് പ്രതീക്ഷയാണ് ഉള്ളത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. MAMMOOTTY TALK ABOUT VINAYAKAN