Mohanlal To Reunite With Jailer 2

ദൃശ്യത്തിൽ നിന്നും ജയിലറിലേക്ക്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..!! | Mohanlal To Reunite With Jailer 2

Mohanlal To Reunite With Jailer 2 : പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 യുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ചിത്രീകരണം അവസാനിച്ചതിനെ വീഡിയോ സോഷ്യൽ മീഡിയിൽ മോഹൻലാൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാൽ ജയിലർ 2 സിനിമയുടെ സെറ്റിലേക്ക് ജോയിൻ ചെയ്യാനായി ഫ്ലൈറ്റിൽ പോകുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദീൻ. ദൃശ്യത്തിൽ നിന്നും ജയിലറിലേക്ക് ജയിലർ സിനിമയിലെ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ്. […]

Mohanlal To Reunite With Jailer 2 : പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 യുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ചിത്രീകരണം അവസാനിച്ചതിനെ വീഡിയോ സോഷ്യൽ മീഡിയിൽ മോഹൻലാൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാൽ ജയിലർ 2 സിനിമയുടെ സെറ്റിലേക്ക് ജോയിൻ ചെയ്യാനായി ഫ്ലൈറ്റിൽ പോകുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദീൻ.

ദൃശ്യത്തിൽ നിന്നും ജയിലറിലേക്ക്

ജയിലർ സിനിമയിലെ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ്. രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത സിനിമയാണ് ജയിലർ. സിനിമയിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. പങ്കുവച്ച പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ലാലേട്ടന് വിശ്രമം ഇല്ലേ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. ഒന്നോ രണ്ടോ ദിവസം നീളുന്ന ചെറു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പിന്നീട് വീണ്ടും ചിത്രീകരണത്തില്‍ പങ്കെടുക്കുമെന്നുമാണ് റിപ്പോർട്ട്.

ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

കോളിവുഡിലെ മികച്ച കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ജയിലര്‍. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ്. സിനിമയിൽ വിനായകനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകന്റെ വർമൻ തിരിച്ചെത്തും. ഈ വർഷം ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പമാണ് ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് രവിചന്ദ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. അടുത്ത വർഷം ചിത്രം തിയേറ്ററിലെത്തും. അതേസമയം മോഹൻലാലിന്റെ ദൃശ്യം 3 അടുത്ത വർഷം തിയേറ്ററിൽ എത്തും. ഒന്നാം ഭാഗം പോലെ തന്നെ സിനിമയുടെ രണ്ടാം ഭാഗവും സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം.Mohanlal To Reunite With Jailer 2