ആനകളെ സംരക്ഷിച്ചില്ലെങ്കിൽ ദിനോസറുകളെ പോലെ ഉടൻതന്നെ വംശനാശം സംഭവിക്കുമെന്ന് കേരള ഹൈക്കോടതി. വരുംതലമുറകൾ അവയെ മ്യൂസിയങ്ങളിൽ കാണേണ്ടി വരുമെന്നും വിലപിച്ചു. ആനകൾ ബന്ധികൾ ആകപ്പെടട്ട് മരിക്കുന്നതും,ഉത്സവങ്ങളിലെയും പരേഡുകളിലെയും ആനയോടുള്ള ക്രൂരതകളും ചൂണ്ടികാട്ടി. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ , ഗോപിനാഥ് പി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഉത്കണ്ഠ രേഖപ്പെടുത്തിയത്.
തടങ്കലിലായ 600 ആനകളിൽ 154 എണ്ണവും മരിച്ചു. 25-30 ശതമാനമാണ് മരണനിരക്ക്. ഇങ്ങനെ തുടർന്നാൽ, ദിനോസരുകളെ മ്യൂസിയത്തിൽ പോയി കാണുന്നത് പോലെ വരും തലമുറ ആനകളെ മ്യൂസിയങ്ങളിൽ കാണേണ്ടി വരുമെന്നും ഇതെല്ലാം പാരമ്പര്യത്തിന്റെ പേരിലാണ് ചെയുന്നതെന്നും ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു.
മതപരവും സാമൂഹികവുമായ പരിപാടികളിലാണ് ഇത് കണ്ടുവരുന്നതെങ്കിലും ഇപ്പോൾ ഇത് വാണിജ്യപരമായ ആവശ്യങ്ങൾക്ക് ആയി മാറിയെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. സാംസ്‌കാരിക ആവശ്യങ്ങൾക്കായി 25,30 ആനകളെ നിർത്തുന്ന പ്രതിഭാസം 500- 800ഓ വർഷങ്ങളായി ചെയ്തുവരുന്നതാണ്. ഇത് തികച്ചും അപഹാസ്യമാണേന്നും വാണിജ്യ ആവശ്യങ്ങൾക്കായി മാത്രമാണ് ഇപ്പോൾ ഇതെല്ലാം നിലനിൽക്കുന്നത്. എല്ലാ മതവിഭാഗങ്ങളും ആചാരങ്ങളും സുരക്ഷയും നിയന്ത്രണവും പാലിക്കണമെന്ന് ജസ്റ്റിസ് ഗോപിനാഥ് അഭിപ്രായപ്പെട്ടു. കൂടാതെ മൃഗങ്ങളെ ഉത്സവങ്ങൾക്കായി കൊണ്ട് പോകുന്നതിന് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു.
ആനകൾക്കെതിരെയുള്ള ക്രൂരതകൾ തടയുന്നതിനുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു. 2021 ജൂലൈയിൽ ആരംഭിച്ച പൊതുതാൽപ്പര്യ വ്യവഹാരത്തിലൂടെ(PIL) പ്രശ്നങ്ങളും പരിഹാരങ്ങളും ബെഞ്ച് നിരീക്ഷിച്ചുവരികയാണ്.
നിയമങ്ങൾ സർക്കാർ നടപ്പാക്കുന്നത് വരെ ജുഡീഷ്യൽ ഉത്തരവായി പുറപ്പെടുവിക്കാവുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ആന ഉടമകൾ, എൻജിഒകൾ, ക്ഷേത്ര കമ്മിറ്റികൾ എന്നിവരുൾപ്പടെയ്യുള്ളവരോട് ആവശ്യപ്പെട്ടിരുന്നു. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ആവശ്യങ്ങൾക്കോ യോഗങ്ങൾക്കോ ഉദ്ഘാടനത്തിനോ ഉപയോഗിക്കരുതെന്ന് റിപ്പോർട്ട് ശുപാർശ ചെയ്തു.
ഘോഷയാത്ര കഴിഞ്ഞാൽ നിർബന്ധിത 24 മണിക്കൂർ വിശ്രമം, വാഹനത്തിൽ 100 കിലോമീറ്റർ വരെ കൊണ്ടുപോകാം. കാൽനടയായി പ്രതിദിനം 30 കിലോമീറ്റർ മാത്രമേ പരിധി നിശ്ചയിച്ചിട്ടൊള്ളു.
ആനകൾ തമ്മിലുള്ള ആക്രമണം ഒഴിവാക്കുന്നതിന് കുറഞ്ഞത് മൂന്ന് മീറ്റർ അകലം ആനകൾ പാലിക്കണമെന്നും ആനകൾക്കിടയിൽ അമിത സമ്മർദ്ദം ഉണ്ടാക്കുന്നതിനാൽ ആനക്കൊമ്പ് വളർത്തൽ മത്സരങ്ങൾ നിരോധിക്കണമെന്ന് നിർദേശിച്ചു. പ്രായത്തെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ 65 വയസ്സിന് മുകളിലുള്ള ആനകളെ ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കണം. പുതിയ ആനകളെ സംസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ഇന്നലെ വാദം കേൾക്കുന്നതിനിടെ കോടതി തള്ളി.
save the elephant
‘നിങ്ങൾക്ക് നിങ്ങളുടെ പാരമ്പര്യങ്ങൾ ഉണ്ടാകും, പക്ഷേ മറ്റുള്ളവരുടെ ദുരിതം കണക്കിലെടുക്കുക. സംസ്ഥാനത്തെ ആന സൗഹൃദമാക്കുന്നില്ലെങ്കിൽ, പുതിയ ആനയെ കൊണ്ടുവരുന്നില്ല. ആനകളെ കൃത്യമായി നോക്കുന്നുവെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ, ഇവിടെ പുതിയ ആനകളെ കൊണ്ടുവരാൻ അനുവദിക്കില്ല’ എന്ന് ജസ്റ്റിസ് നമ്പ്യാർ പറഞ്ഞു. മാർഗ്ഗനിർദ്ദേശങ്ങൾ അന്തിമമാക്കുന്നതിനായി നവംബർ 12 ന് കോടതി മാറ്റി.
നിലവിൽ മൃഗങ്ങളോടുള്ള ക്രൂരതയെ മാത്രമേ മാർഗ്ഗനിർദ്ദേശങ്ങൾ അഭിസംബോധന ചെയ്യുന്നുള്ളൂ. അതിനാൽ ഒരു മതപരമായ ആചാരം ക്രൂരതയ്ക്ക് കാരണമായാൽ അത് അവഗണിക്കാൻ കഴിയില്ല. അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം എന്ന് ജസ്റ്റിസ് നമ്പ്യാർ പറഞ്ഞു.
Read also: റിവേഴ്‌സ് ഗിയറിൽ നിന്നും വീണ്ടും മുന്നോട്ടു, സ്വർണവിലയിൽ വീണ്ടും വർധന