റിവേഴ്‌സ് ഗിയറിൽ നിന്നും വീണ്ടും മുന്നോട്ടു, സ്വർണവിലയിൽ വീണ്ടും വർധന

swarna vila

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ വർദ്ധന. 7,365 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. 10 രൂപയാണ് വർധിച്ചത്. 7,355 രൂപ ആയിരുന്നു ഇന്നലെ ഗ്രാമിന്റെ വില. 80 രൂപ വർദ്ധിച്ച്
പവന് 58,920 രൂപയായി ഉയർന്നു. 5840 രൂപയായിരുന്നു ഇന്നലെ പവന് വില. ഏതാനും ദിവസങ്ങൾ വിലയിൽ മാറ്റമില്ലാതെ ഉയർന്നാൽ 60,000 രൂപയിൽ എത്തുമെന്ന് ഉറപ്പാണ്.

835 രൂപയാണ് (1ഗ്രാം ) 24 ക്യാരറ്റ് സ്വർണ്ണത്തിന്റെ ഇന്നത്തെ വില. 80,24 ആയിരുന്നു ഇന്നലെ വില. 11 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ 24 ക്യാരറ്റ് സ്വർണത്തിന് 64,280 രൂപയായി. 88 രൂപയാണ് അധികമായി ഇന്ന് വർദ്ധിച്ചത്. 1 ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 6,024 രൂപയാണ്.പവന് 48,208 രൂപയാണ്.

swarnam innathe vila 2024

ഇന്നലെ വിലയിൽ നേരിയ കുറവ് രേഖപെടുത്തിയെങ്കിലും ഇന്ന് വർധിക്കുകയാണ് ഉണ്ടായത്. നവംബർ 1,2 തിയതികളിലും വില കുറഞ്ഞിരുന്നു. ബജറ്റ് പ്രഖ്യാപന ശേഷം വിലയിൽ മാറ്റം വന്നെങ്കിലും പിനീട് അങ്ങോട്ട് ഉയർന്നും താഴ്ന്നും നിൽക്കുകയാണ് സ്വർണ വില.

Read also: സ്റ്റൈലിഷ് ലുക്കിൽ മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി ഇ-വിറ്റാര

Leave a Comment