മകര വിളക്ക്: ഗുരുവായൂരിലെ ദശന സമയം കൂട്ടി പുതിയ സമയ ക്രമം ഇങ്ങനെ

guruvayoor temple

മണ്ഡല,​ മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് സുഖമമായും സൗകര്യപ്രദമായും ദർശനം നടത്തുന്നതിനു വേണ്ടിയുമാണ് നിലവിലെ സമയക്രമം ഒരു മണിക്കൂർ കൂടുതൽ നീട്ടുന്നത്. നവംബർ 16 മുതൽ 2025 ജനുവരി 19 വരെയാണ് പുതിയ ദർശനസമയം. ഒപ്പം ഇപ്പോൾ നാലരയ്ക്ക് തുറക്കുന്ന ക്ഷേത്ര നട ഈ ദിവസങ്ങളിൽ വൈകിട്ട് മൂന്നരയ്ക്ക് തുറക്കും.

guruvayoor temple timing

കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാക്കുന്നതിനാണ് ദേവസ്വം ഭരണസമിതി യോഗം പുതിയ സമയക്രമം പ്രഖ്യാപിച്ചത്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ അധ്യക്ഷനായിരുന്നു. ഭരണ സമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ.മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ബ്രഹ്‌മശ്രീ’ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥന്‍, ശ്രീ. വി.ജി.രവീന്ദ്രന്‍, ശ്രീ.മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ.കെ.പി.വിനയന്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.

Read also: ഇന്നലത്തെ ഇടിവിനു ശേഷം സ്വർണ വിലയിൽ ഉണർവ്: ഇന്നത്തെ സ്വർണ നിരക്ക് അറിയാം

Leave a Comment