പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന നടിയാണ് ആൻ അഗസ്റ്റിൻ. ത്രീ കിങ്സിലെ കോമഡി കഥാപാത്രവും എൽസമ്മയിലെ ബോൾഡ് കഥാപാത്രവും ഓർഡിനറിയിലെ നിഷ്കളങ്കയും ഇന്നും ഓർമകളാണ്. ഇപോഴിതാ പഴയ ഓർമകളിലേക്ക് പോയിരിക്കയാണ് താരം. പഴയ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ആൻ അഗസ്റ്റിൻ. അച്ഛനോടപമുള്ള ഓർമയാണ് താരം പറയുന്നത്.
‘അച്ചയുടെ വെസ്പയും ലീലും അവനോടൊപ്പം പുറത്തു പോകുന്നത് ഇഷ്ടപ്പെടട്ടു. എൻ്റെ മുടിയിലൂടെ കാറ്റ് വീശുന്നതും, വളരെ ലളിതമായ കാലത്തിൻ്റെ ഓർമ്മകൾ’ എന്നാണ് പോസ്റ്റിനോപ്പം ആൻ കുറിച്ചത്. ഗോൾഡ് ഓൾഡ് ഡേയ്സ്, ഹാപ്പിനെസ്സ്, ഹോം, സ്കൂട്ടർ റൈഡ് എന്നീ ഹാഷ് ടാകുകളോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പഴയ സ്കൂട്ടറിനൊപ്പം ചാരിനിൽക്കുന്ന ആൻ ആണ് ചിത്രത്തിലുള്ളത്.
ann augustin new post
ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ സിനിമയിലേക്കെത്തുന്നത്. അർജുൻ സാക്ഷി, ത്രീക്കിങ്സ്, ഓർഡിനറി, എന്നിങ്ങനെ നിരവധി ചിത്രത്തിൽ ആൻ വേഷമിട്ടിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ആൻ നേടിയിട്ടുണ്ട്. പിതാവ് അഗസ്റ്റിന്റെ മരണശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ആൻ 2015-ൽ നീന എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്കെത്തി. Ann Augustin new post