ഇതിനർത്ഥം എല്ലാവരും കഴിവ് കെട്ടവരാണ് എന്നല്ല: വിമർശനങ്ങളോട് പ്രതികരിച്ച് ബ്ലാസ്റ്റേഴ്സ് സിഇഒ

Kerala blasters

കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) ഇത്തവണയും ആരാധകരെ നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്. വളരെ മോശം തുടക്കമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്. കേവലം രണ്ട് വിജയങ്ങൾ മാത്രമാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. പോയിന്റ് പട്ടികയിൽ ഏറെ പിറകിലാണ്. അതുകൊണ്ടുതന്നെ ആരാധകർ വലിയ വിമർശനങ്ങൾ ക്ലബ്ബിനെതിരെ ഉയർത്തുന്നുണ്ട്. (kerala blasters ceo abhik)

പല വിമർശനങ്ങൾക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ (Kerala blasters CEO) അഭിക് ചാറ്റർജി മറുപടി നൽകുന്നുണ്ട്. കഴിഞ്ഞദിവസം അദ്ദേഹം ഒരു അഭിമുഖം നൽകിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഈ ബുദ്ധിമുട്ടേറിയ സമയത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. എല്ലാവർക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടേറിയ സമയം ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇതിനർത്ഥം എല്ലാവരും കഴിവ് കെട്ടവരാണ് എന്നല്ല എന്നും ബ്ലാസ്റ്റേഴ്സ് CEO പറഞ്ഞിട്ടുണ്ട്.

മാത്രമല്ല ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട മൂന്ന് ഫൈനലുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ആ മൂന്ന് ഫൈനലുകളിൽ ഏതെങ്കിലും ഒന്നിൽ വിജയിച്ചിരുന്നുവെങ്കിൽ ആളുകൾ ഇങ്ങനെയൊന്നും പറയുമായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അഭിക് ചാറ്റർജി പറഞ്ഞത് നമുക്ക് നോക്കാം.

kerala blasters ceo abhik

‘ചില സമയങ്ങളിൽ നമുക്ക് മോശം വഴിയിലൂടെ സഞ്ചരിക്കേണ്ടി വന്നേക്കും. അതാണ് ഞങ്ങൾക്ക് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത് എല്ലാവർക്കും ഉണ്ടാവുന്നതാണ്. അതിനർത്ഥം എല്ലാവരും കഴിവ് കെട്ടവരാണ് എന്നല്ല. നമ്മൾ മൂന്ന് തവണ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. അതിൽ ഏതെങ്കിലും ഒരു തവണ നമ്മൾ വിജയിച്ചിരുന്നുവെങ്കിൽ ആളുകൾ വ്യത്യസ്തമായ കഥകൾ പറഞ്ഞേനെ. ചിലപ്പോൾ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (Kerala blasters CEO) പറഞ്ഞിട്ടുള്ളത്.

അതായത് കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) ഒരിക്കലും ഒരു മോശം ടീമല്ല എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. ഭാവിയിൽ കിരീടങ്ങൾ നേടാൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷയും അദ്ദേഹം നൽകുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ (Kerala blasters coach) സ്റ്റാറേയെ പുറത്താക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തെ ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് അഭിക് ചാറ്റർജി തന്നെ അറിയിച്ചിരുന്നു.

Read also: ബ്ലാസ്റ്റേഴ്സ് പുതിയ സ്റ്റേഡിയം നിർമ്മിക്കുന്നുണ്ടോ? CEO അഭിക് പറയുന്നു

Leave a Comment